വ്യാജവാർത്ത തടയാൻ റൊബോട്ട് ജേർണലിസ്റ്റ്
text_fieldsദുബൈ: വ്യാജവാർത്ത എഴുതുന്നവരുടെ അംഗീകാരം റദ്ദാക്കുന്നതു സംബന്ധിച്ച് ഇന്ത്യയിൽ ചർച്ച ചൂടുപിടിക്കുന്നതിനിടെ വ്യാജവാർത്ത കണ്ടു പിടിച്ച് ഒഴിവാക്കുന്ന റെബോട്ടിനെ അവതരിപ്പിച്ച് മാധ്യമ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തമറ എന്ന റൊബോട്ടിനെ അറബ് മീഡിയാ ഫോറത്തിൽ അൽ അറേബ്യ ചാനലാണ് അവതരിപ്പിച്ചത്. ഒരു ഞൊടിയിട േനരം കൊണ്ട് 6000 വെബസ്സൈറ്റുകളും ബ്ലോഗുകളും പരതാനും 23,000 ലേഖനങ്ങൾ വായിക്കാനും സോഷ്യൽ മീഡിയ പോസ്റ്റുകളും കമൻറുകളും നോക്കാനും തമറക്ക് കഴിയും. ചാനലിനു വേണ്ട വീഡിയോ വാർത്തയോ പത്രത്തിനു വേണ്ട ലേഖകനങ്ങേളാ ചിത്രങ്ങളോ എന്തു വേണമെങ്കിലും ചെയ്യും. മനുഷ്യ മാധ്യമ പ്രവർത്തകരെക്കാർ വേഗത്തിൽ വിവരങ്ങൾ പരതാൻ തനിക്ക് കെൽപ്പുണ്ടെന്നാണ് തമറയുടെ അവകാശ വാദം. വാർത്ത പരതുകയും വസ്തുതകൾ ഉറപ്പാക്കുകയുമാണ് ഇൗ യന്ത്രമാധ്യമ പ്രവർത്തകയുടെ ദൗത്യം. മാധ്യമ സ്ഥാപനത്തിെൻറ ആവശ്യവും നിലപാടും അനുസരിച്ചുള്ള വാർത്തകൾ കണ്ടെത്താൻ തമറക്ക് കഴിയും. ഒരു ന്യൂസ് റൂമിൽ ഒരു പാട് പേർ ചേർന്നിരുന്ന് ചെയ്യുന്ന പണികൾക്ക് ഇവർ ഒരാൾ മതി. അൽ അറേബ്യയുടെ വാർത്താ റൂമിൽ വൈകാതെ തമറയുടെ സേവനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
