Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ വാർത്താ...

യു.എ.ഇ വാർത്താ ഏജൻസിയുടെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമം

text_fields
bookmark_border
യു.എ.ഇ വാർത്താ ഏജൻസിയുടെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമം
cancel

അബൂദബി: വ്യാജവാർത്തകൾ പ്രചരിപ്പിക്കാനായി യു.എ.ഇയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ വാമി​​െൻറ വെബ്​സൈറ്റി​​െൻറ   കോപ്പി നിർമിക്കാൻ ശ്രമം നടത്തിയതായി കണ്ടെത്തി. അജ്​ഞാതമായ ഏതോ സംഘമാണ്​ ഇൗ കൃത്യത്തിനു പിന്നിലെന്ന്​ ഏജൻസി പുറത്തുവിട്ട ട്വീറ്റിൽപറയുന്നു. സൈബർ ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന്​ മുന്നറിയിപ്പു നൽകിയ വാം ട്വിറ്റർ പേജിലൂടെ ലഭിക്കുന്ന യഥാർഥ ലിങ്കുകൾ മുഖേന മാത്രം വെബ്​സൈറ്റ്​ സന്ദർശിക്കണമെന്ന്​ നിർദേശിക്കുന്നു. രാജ്യത്തെക്കുറിച്ച്​ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനായി ചില സംഘങ്ങളാണ്​ ഇൗ ശ്രമം നടത്തുന്നത്​ എന്നാണ്​ സൂചന. സൈറ്റി​​െൻറ അതേ കെട്ടും മറ്റും ഒരുക്കി വ്യാജവാർത്തകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ​ പ്രചരിപ്പിക്കാനാണ്​ ശ്രമമെന്ന്​ വാം എക്​സി. ഡയറക്​ടർ മുഹമ്മദ്​ അൽ റയ്​സ്സി പറഞ്ഞു. 

നേരത്തേ ബി.ബി.സി, ഫ്രാൻസ്​ 24 എന്നിവക്കു നേരെയൂം ഇന്നലെ റഷ്യൻ വെബ്​സൈറ്റിനു നേരെയും ഇത്തരം വ്യാജപതിപ്പിറക്കാൻ ശ്രമമുണ്ടായി.  രാജ്യത്തിനെതിരെ വിദ്വേഷം സൂക്ഷിക്കുകയും മോശമായ വാർത്തകൾ പരത്തി അശാന്തി പടർത്താൻ ശ്രമിക്കുന്ന ശത്രുക്കളാണ്​ ഇതിനു പിന്നിലെന്നും അൽ റയ്​സ്സി പറഞ്ഞു. ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfake news agency
News Summary - fake news agency-uae-gulf news
Next Story