Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ സ്വദേശിവത്കരണം; യു.എ.ഇയില്‍ 266 കമ്പനികള്‍ക്ക് പിഴ

text_fields
bookmark_border
95 ശതമാനം സ്ഥാപനങ്ങളും ലക്ഷ്യം നേടി
വ്യാജ സ്വദേശിവത്കരണം;  യു.എ.ഇയില്‍ 266 കമ്പനികള്‍ക്ക് പിഴ
cancel

അബൂദബി: 2026ന്റെ ആദ്യ പകുതിയില്‍ വ്യാജ സ്വദേശിവല്‍ക്കരണം നടത്തിയ 266 സ്വകാര്യ കമ്പനികള്‍ക്കെതിരെ യു.എ.ഇ. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (മൊഹ്‌റേ) നിയമനടപടി സ്വീകരിച്ചു. ഫീല്‍ഡ് പരിശോധനകളിലൂടെയും ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങളിലൂടെയുമായി 377 വ്യാജ നിയമനങ്ങളാണ് മന്ത്രാലയം കണ്ടെത്തിയത്. അതേസമയം, സ്വദേശിവല്‍ക്കരണ നിയമം ബാധകമായ 95 ശതമാനം കമ്പനികളും 2026ലെ ആദ്യ പകുതിയിലെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

യഥാർഥത്തില്‍ ജോലി ചെയ്യാതെയും കൃത്യമായ ചുമതലകള്‍ നല്‍കാതെയും പേരിനുമാത്രം സ്വദേശികളെ നിയമിക്കുന്നതാണ് വ്യാജ സ്വദേശിവല്‍ക്കരണം എന്ന് മന്ത്രാലയം വ്യക്തമാക്കി. ലക്ഷ്യം തികക്കാനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാനും വേണ്ടിയാണ് കമ്പനികള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. നാഫിസ് പദ്ധതിയുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമപ്രകാരമാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍, യു.എ.ഇ. തൊഴില്‍ വിപണിയിലെ പൊതുവായ സാഹചര്യമെടുത്താല്‍ ഇത്തരം കേസുകള്‍ വളരെ കുറവാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 2025ലെ കാബിനറ്റ് തീരുമാനപ്രകാരം വ്യാജ നിയമനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളാണ് വ്യവസ്ഥ ചെയ്യുന്നത്.

ഒരു തൊഴിലാളിക്ക് 20,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ഈടാക്കും. തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്കും ഗുണഭോക്താക്കള്‍ക്കുമുള്ള നാഫിസ് ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും നല്‍കിയ തുക തിരിച്ചുപിടിക്കുകയും ചെയ്യും. ആവശ്യമായ ഘട്ടങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറും. ജീവനക്കാരുടെ എണ്ണം കുറച്ചോ തൊഴില്‍ വര്‍ഗീകരണം മാറ്റിയോ നിയമത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നവര്‍ക്കും കനത്ത പിഴയുണ്ട്. ആദ്യ നിയമലംഘനത്തിന് 100,000 ദിര്‍ഹവും, രണ്ടാമത് ആവര്‍ത്തിച്ചാല്‍ 300,000 ദിര്‍ഹവും, മൂന്നാം തവണയും അതിനുശേഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് 500,000 ദിര്‍ഹവുമാണ് പിഴ. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ 2026ല്‍ ഉയര്‍ന്ന തസ്തികകളില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം. 2026ന്റെ ആദ്യ പകുതിയില്‍ 2,12,000 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake naturalization; 266 companies fined in UAE
Next Story