Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ...

ഇന്ത്യൻ കോൺസുലേറ്റി​െൻറ പേരിൽ വ്യാജസന്ദേശം : വിശ്വസിക്കരുതെന്ന്​ അധികൃതർ

text_fields
bookmark_border
ഇന്ത്യൻ കോൺസുലേറ്റി​െൻറ പേരിൽ വ്യാജസന്ദേശം : വിശ്വസിക്കരുതെന്ന്​ അധികൃതർ
cancel

ദുബൈ: വാക്​സിനേഷ​െൻറ പേരിൽ ഇന്ത്യൻ കോൺസുലേറ്റി​െൻറ പേരിൽ വ്യാജ സന്ദേശം.യു.എ.ഇയിൽ വിസിറ്റിങ്​ വിസയിലെത്തിയ മുതിർന്നവർക്ക്​ വാക്​സിനേഷൻ നൽകാൻ ഇന്ത്യൻ കോൺസുലേറ്റ്​ അപേക്ഷ സ്വീകരിക്കുന്നു എന്ന തരത്തിലാണ്​ വ്യാജ സന്ദേശം പടരുന്നത്​. യു.എ.ഇയിൽ സന്ദർശക വിസക്കാർക്ക്​ വാക്​സിനേഷന്​ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണത്തിൽ നിന്ന്​ പ്രവാസികൾ പിന്മാറണമെന്നും ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു.

വ്യാജ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു 'ഇത് ദുബൈ​ ഇന്ത്യൻ കോൺസുലേറ്റി​െൻറ ലിങ്കാണ്​. വിസിറ്റിങ്​ വിസയിലെത്തിയ മാതാപിതാക്കൾക്ക്​ വാക്​സിനേഷൻ നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ ​ഞങ്ങൾ കോൺസുലേറ്റ്​ അധികൃതരുമായി സംസാരിച്ചിരുന്നു.

നിരവധി ആളുകൾ ഈ ആവശ്യം ഉന്നയിച്ച്​ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സർക്കാറിനെ സമീപിച്ച്​ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമായിരുന്നു കോൺസുലേറ്റി​െൻറ മറുപടി. അതിനാൽ, താഴെ തന്നിരിക്കുന്ന ഇ​–മെയിൽ ഐ.ഡിയിലേക്ക്​ വിശദവിവരങ്ങൾ സഹിതം മെയിൽ അയക്കുക'.

ഈ സന്ദേശം പ്രവാസികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ്​ വിശദീകരണവുമായി കോൺസുലേറ്റ്​ മുന്നോട്ടുവന്നത്​. വിസിറ്റിങ്​ വിസക്കാർക്ക്​ വാക്​സിൻ നൽകുന്നതിനെ കുറിച്ച്​ യു.എ.ഇ ഗവൺമെൻറിൽനിന്ന്​ ഇതുവരെ അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ കോൺസുലേറ്റ്​ അറിയിച്ചു. എമിറേറ്റ്​സ്​ ഐ.ഡിയും റെസിഡൻറ്​ വിസയും ഉള്ളവർക്കു​ മാത്രമേ നിലവിൽ വാക്​സിൻ നൽകുന്നുള്ളൂ.ഇത്തരം മെസേജുകൾ മറ്റുള്ളവർക്ക്​ കൈമാറും​ മുമ്പ്​​ സത്യമാണോ എന്നന്വേഷിക്കണമെന്നും കോൺസുലേറ്റ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ConsulateFake message
News Summary - Fake message in the name of the Indian Consulate: Do not believe the authorities
Next Story