വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ
text_fieldsദുബൈ: ഫിഫ ലോകകപ്പ് മത്സരങ്ങൾ ഓൺലൈനിലൂടെ കാണാൻ വ്യാജ സ്ട്രീമിങ് ലിങ്കുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഗവണ്മെന്‍റ് സ്ഥാപനമായ ഡിജിറ്റൽ ദുബൈ. അനധികൃത ലിങ്കുകൾ ഉപയോഗിക്കുന്നത് സൈബർ തട്ടിപ്പുകൾക്കും ഡാറ്റ ചോർച്ചയ്ക്കും ഹാനികരമായ സോഫ്റ്റ്‌വെയറുകൾ ഫോണിലോ കമ്പ്യൂട്ടറിലോ പ്രവേശിക്കുന്നതിനും കാരണമായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
മത്സരങ്ങൾ കാണാനുള്ള ആവേശത്തിൽ ഡിജിറ്റൽ കെണികളിൽ വീണുപോകരുതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡിജിറ്റൽ ദുബൈ കളിയാരാധകരോട് അഭ്യർഥിച്ചു. അനധികൃത തത്സമയ സ്ട്രീമിങ് ലിങ്കുകൾ ഉപഭോക്താക്കളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിച്ചേക്കാം. വ്യക്തിഗത വിവരങ്ങളും ഓൺലൈൻ അക്കൗണ്ടുകളും അപഹരിക്കാൻ ലക്ഷ്യമിട്ടുള്ള മാൽവെയറുകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

