വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഹോട്ടൽ ബിൽ അടക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsദുബൈ: വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 135,000 ദിർഹമിെൻറ ഹോട്ടൽ ബിൽ അടക്കാൻ ശ്രമിച്ച യൂറോപ്യൻ വിനോദസഞ്ചാരിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
കുറച്ചു നാൾ ഹോട്ടലിൽ കഴിഞ്ഞ ഇയാൾ മുറി വിട്ടുപോകുേമ്പാൾ വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സാമ്പത്തിക കുറ്റകൃത്യവുരുദ്ധ വകുപ്പ് ഡയറക്ടർ കേണൽ ഉമർ ബിൻ ഹമ്മാദ് പറഞ്ഞു.
കാർഡ് സ്വീകാര്യമല്ലാതായപ്പോൾ വിനോദസഞ്ചാരി പണമടക്കാതെ സ്ഥലംവിടുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ മറ്റൊരു ഹോട്ടലിൽനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ വ്യാജ കാർഡ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചു.