വ്യാജ വിമാന ടിക്കറ്റ് വില്‍പ്പന: ട്രാവല്‍സ് ജീവനക്കാരന് അറസ്റ്റില്‍
text_fieldsഷാര്‍ജ: വേനല്‍കാലം കണക്കിലെടുത്ത് കുടുംബ സമേതം ഉല്ലാസത്തിനായി വിവിധ നാടുകളിലേക്കും സ്വദേശങ്ങളിലേക്കും പോകുന്നവരെ വ്യാജ വിമാന ടിക്കറ്റ് നല്കി വഞ്ചിച്ച ആളെ ഷാര്‍ജ പൊലീസ് പിടികൂടി. ഖോര്‍ഫക്കാനിലാണ് സംഭവം. നാല് ലക്ഷം ദിര്‍ഹത്തിന്‍െറ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ടിക്കറ്റ്, ഹോട്ടല്‍ താമസം, ഭക്ഷണം തുടങ്ങിയവ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കമെന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇയാള്‍ ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലത്തെി രേഖകള്‍ പരിശോധനക്ക് നല്കിയ വേളയിലാണ് ചതിയില്‍പ്പെട്ട കാര്യം ബോധ്യമായത്. യാത്രമുടങ്ങിയ സങ്കടത്തില്‍ തിരിച്ച് ട്രാവല്‍സിലെത്തി പണം തിരികെ ആവശ്യപ്പെട്ട ഇരകളോട് മാന്യതയില്ലാതെയാണ് തട്ടിപ്പുകാരന് പെരുമാറിയതെന്ന് പരാതിയുണ്ട്.
വിദേശ യാത്രകള്‍ നടത്തുന്നവര്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് മാത്രം ടിക്കറ്റുകള്‍ വാങ്ങാന്‍ ശ്രമിക്കണമെന്നും ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ വീഴാതെ ശ്രദ്ധിക്കണമെന്നും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ് ആല് സഅരി ആല് ശംസി പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ നടന്ന തട്ടിപ്പ് അറിഞ്ഞ ഉടനെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതി കടന്ന് കളയാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ചു. കേസിെൻറ തുടര്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. തട്ടിപ്പ് ശൃംഖലയില്‍ ഇനിയും കണ്ണികളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് -ശംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
