ഫൈസൽസ് സ്നേഹസംഗമം സംഘടിപ്പിച്ചു
text_fields‘ഫൈസൽസി’ന്റെ സ്നേഹസംഗമം
ദുബൈ: യു.എ.ഇയിലെ ഫൈസൽ നാമധാരികളുടെ സൗഹൃദ കൂട്ടായ്മയായ ‘ഫൈസൽസി’ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ‘സ്നേഹസംഗമം’ നടത്തി. അംഗങ്ങളും അവരുടെ കുടുംബങ്ങളും അടങ്ങുന്ന 200ൽപരം പേർ സംഗമത്തിൽ പങ്കെടുത്തു. ദുബൈ മുശ്രിഫ് നാഷനൽ പാർക്കിൽ ഈ മാസം നാലിന് രാവിലെ 10ന് തുടങ്ങിയ പരിപാടി രാത്രി എട്ടുവരെ നീണ്ടു.
കുട്ടികൾക്കും മുതിർന്നവർക്കും മാനസികോല്ലാസം നൽകുന്ന വിവിധയിനം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. വ്യക്തിത്വ വികസനത്തിനും ഭാഷാപരിജ്ഞാനത്തിനുമായുള്ള പ്രത്യേക ഇനങ്ങളും സ്നേഹസംഗമത്തിൽ ഉൾപ്പെടുത്തിയിരുന്നു. മാർച്ച് 16ന് അൽഐനിൽവെച്ച് ‘റമദാൻ മീറ്റ്’ വിപുലമായി സംഘടിപ്പിക്കാനും സംഗമത്തിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

