കറാമയിലെ തുണിസഞ്ചിക്കുട്ടി ഇനി ദുബൈയുടെ സുസ്ഥിരതാ അംബാസഡർ
text_fieldsദുബൈ: ഒാരോ ദിവസവും പലചരക്ക് സാധനങ്ങൾ കൊണ്ടുവരുേമ്പാൾ വീട്ടിൽ എത്തുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം കണ്ടാണ് കറാമയിൽ താമസിക്കുന്ന പത്തു വയസുകാരൻ ഫൈസ് മുഹമ്മദ് ഫാറൂഖിന് ആശങ്ക തോന്നിയത്. കടയിൽ ചെന്നന്വേഷിച്ചപ്പോൾ ഡെലിവറി ആവശ്യത്തിനു മാത്രം 40 ബാഗുകൾ ഉപയോഗിക്കുണ്ട് എന്നറിഞ്ഞു^അതായത് ഒരു മാസം 1200 ബാഗുകൾ. പിന്നെ ഒന്നും ആലോചിച്ചില്ല, പെരുന്നാളിന് സമ്മാനമായി കിട്ടിയതിൽ നിന്ന് 150 ദിർഹമെടുത്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സഞ്ചികൾ 130 എണ്ണം വാങ്ങി.
ലോക കപ്പ് ഫുട്ബാൾ ആവേശം പടരുന്ന കാലമായതിനാൽ വിവിധ ടീമുകളുടെ പേരെഴുതി ചിത്രം വരച്ച് മനോഹരമാക്കി അടുത്തുള്ള കടകളിൽ കൊണ്ടു കൊടുത്തു. വീടുകളിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുേമ്പാൾ പ്ലാസ്റ്റിക് കവർ ഒഴിവാക്കി തുണി സഞ്ചി ഉപയോഗിക്കാൻ നിർദേശിച്ചു. കുട്ടിയുടെ ചെയ്തിയാണെങ്കിലും കുട്ടിക്കളിയായല്ല കാര്യമായി തന്നെ എടുത്തു കടക്കാർ. പ്ലാസ്റ്റിക് മാലിന്യം കഴിയുന്നത്ര ഒഴിവാക്കി തുണി സഞ്ചി ശീലമാക്കാൻ അവർ തീരുമാനിച്ചു.
ഫൈസ് മുഹമ്മദിെൻറ പ്രവൃത്തി മാധ്യമങ്ങളിലൂടെ അറിഞ്ഞ ദുബൈ നഗരസഭ കുട്ടിയെ ആദരപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നഗരസഭ മാലിന്യ നിർമാർജന വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് അബ്ദുൽ അസീസ് സൈഫാഇ കുട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും സുസ്ഥിരതാ അംബാസഡറായി നിയോഗിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. സ്കൂളിലെ പരിസ്ഥിതി അംബാസഡർ കൂടിയാണ് ഫൈസ് മുഹമ്മദ്. ഷോപ്പിങിന് പോകുേമ്പാൾ കയ്യിൽ ഒരു തുണി സഞ്ചി കരുതണമെന്നും കടകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരസിക്കണമെന്നുമാണ് ഇൗ പരിസ്ഥിതി പോരാളിക്ക് അഭ്യർഥിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
