ഫൈസലും ഷബാനയും വിളിക്കുന്നു, പ്രളയം തളർത്തിയവർക്ക് വീടൊരുക്കാൻ
text_fieldsദുബൈ: പ്രളയത്തിൽ വീടുകൾ നശിച്ചു പോയ കേരളത്തിലെ ആയിരക്കണക്കിന് വീടുകൾ പുനർനിർമിക്കാൻ എത്ര കാലം വേണ്ടി വരും? നിശ്ചയദാർഢ്യവും സന്നദ്ധതയുമുണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളുമുൾക്കൊള്ളുന്ന ഒരു വീട് നിർമിക്കാൻ 11 മണിക്കൂർ മാത്രം മതി^ പറയുന്നത് കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ.ഇ. കൊട്ടിക്കോളനും വൈസ് ചെയർേപഴ്സൻ ഷബാന ഫൈസലും. കോഴിക്കോട് നടക്കാവ് സ്കൂളിനെ ലോകനിലവാരമുള്ള മാതൃകാവിദ്യാലയമാക്കി മാറ്റി ലോകത്തിനു കാണിച്ചു കൊടുത്ത ഫൈസൽ ആൻറ് ഷബാന ഫൗണ്ടേഷെൻറ അമരക്കാർ. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പത്തുകോടി രൂപ ചെലവിൽ100 വീടുകളാണ് ഫൗണ്ടേഷൻ നിർമിച്ചു നൽകുക. ഇത് രണ്ടു മാസം കൊണ്ട് പൂർത്തിയാക്കി 2019െൻറ ആദ്യപാദത്തിൽ കൈമാറാനാണ് തീരുമാനം. കൃഷ്ണഗുഡിയിലെ സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിച്ച ഭാഗങ്ങൾ സൈറ്റിലെത്തിച്ച് ജർമൻ ഡ്രൈ കണക്ടർ ഉപയോഗിച്ച് ഘടിപ്പിക്കുന്നതാണ് വീട്നിർമാണ രീതി. ഇത്തരത്തിൽ നിർമിച്ച ആദ്യ ഭവനം ഇരിങ്ങാലക്കുടയിലെ പുല്ലൂരിൽ വയോധിക ദമ്പതികൾക്ക് കെഫ് ലിവിങ് എക്സിക്യുട്ടിവ് ഡയറക്ടർ ഷബാന ഫൈസലിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു.
രണ്ട് കിടപ്പു മുറി, ലിവിങ് റൂം, അടുക്കള, കുളിമുറി^ശുചിമുറി, വരാന്ത, ഫർണീച്ചറുകൾ എന്നിവ ഉൾക്കൊള്ളുന്ന 400 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളാണ് തയ്യാറാക്കുക. ഒാഫ്സൈറ്റ് നിർമാണ സാേങ്കതിക വിദ്യ ഉപയോഗിച്ച് വമ്പൻ ആശുപത്രികളും കാമ്പസുകളും നിർമിക്കുന്നതിൽ പേരുകേട്ട കെഫിെൻറ പ്രാവീണ്യം ജനനൻമക്ക് ഉപയോഗപ്പെടണമെന്ന വിശ്വാസത്തിെൻറ ഭാഗമാണ് വീടുനിർമാണ പദ്ധതിയെന്ന് ഫൈസലും ഷബാനയും പറഞ്ഞു. വീടിനുള്ള സ്ഥലം നൽകുന്നതും ഉപഭോക്താക്കെള കണ്ടെത്തുന്നതും കേരള സർക്കാറാണ്. നിലവിൽ ഒരു വീടു നിർമിക്കാൻ ഒമ്പതു ലക്ഷം രൂപയാണ് ചെലവു വന്നത്. കൃഷ്ണഗുഡിയിൽ നിന്ന് സാമഗ്രികൾ കേരളത്തിൽ എത്തിക്കാൻ വേണ്ടി വന്ന ഗതാഗത ചെലവുകൾ ഉൾപ്പെടെയാണിത്.
ഫാക്ടറി നിർമിക്കാൻ കേരളത്തിൽ സ്ഥലം ലഭ്യമാവുന്ന പക്ഷം ലക്ഷം രൂപയിലേറെ ചെലവ് കുറക്കാനുമാവും. 100 വർഷം ഇൗടുനിൽക്കുന്ന, ഭൂകമ്പം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങളെ ചെറുക്കാൻ ശേഷിയുള്ള വീടുകളാണ് തയ്യാറാക്കുന്നത്. ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 100 വീടുകൾക്കു പുറമെ സന്നദ്ധ സംഘടകൾ, ജീവകാരുണ്യപ്രവർത്തകർ എന്നിവർക്കായി ഇൗ നൂതന സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തി വീടുകൾ ഒരുക്കി നൽകാനും സന്നദ്ധമാണ് (www.faizalshabana.org). പൊതുവിദ്യാലയങ്ങളുടെ പുത്തനുണർവിന് നടക്കാവ് സ്കൂൾ പദ്ധതി കാരണമായതു പോലെ ഇൗ വീടു നിർമാണ പദ്ധതി കേരള പുനർനിർമാണത്തിന് ശക്തി പകരുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. കെഫ് ഹോൾഡിങ്സ് സി.ഇ.ഒ റിച്ചാർഡ് പാറ്റിൽ, ഫൈസൽ ആൻറ് ഷബാന ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോസഫ് സെബാസ്റ്റ്യൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
