Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫൈസലുമാർ ഒത്തുകൂടി;...

ഫൈസലുമാർ ഒത്തുകൂടി; മൂന്നിടങ്ങളിൽ രക്തദാനം നടത്തി

text_fields
bookmark_border
ഫൈസലുമാർ ഒത്തുകൂടി; മൂന്നിടങ്ങളിൽ രക്തദാനം നടത്തി
cancel
camera_alt

ഫൈസൽസ് യു.എ.ഇ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത ഫൈസലുമാർ

ദുബൈ: ഫൈസൽ എന്നു പേരുള്ള മല‍യാളികളുടെ സന്തോഷ ദിവസമായിരുന്നു വെള്ളിയാഴ്ച. യു.എ.ഇയിലെ ഭൂരിഭാഗം ഫൈസൽമാരും ദുബൈയിൽ ഒത്തുചേർന്ന് രക്തദാനം നടത്തി.

സൗഹൃദകൂട്ടായ്മയായ ഫൈസൽസ് യു.എ.ഇയാണ് രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ രാവിലെ എട്ടു മുതൽ ദുബൈ ലത്തീഫ ഹോസ്പിറ്റൽ ബ്ലഡ്‌ ഡൊനേഷൻ സെൻറർ, അൽ ഐൻ റീജനൽ ബ്ലഡ്‌ ബാങ്ക്, അബൂദബി ഖാലിദിയ ബ്ലഡ്‌ ബാങ്ക് എന്നീ മൂന്ന് സ്ഥലങ്ങളിലായി കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും അടങ്ങുന്ന അഞ്ഞൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്ത്‌ രക്തം നൽകി.

കുറഞ്ഞ കാലയളവിൽ സമൂഹത്തിൽ മാതൃകപരമായ സൗഹൃദ സംഗമങ്ങളും മറ്റു ജീവകാരുണ്യ, സാമൂഹിക^സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിച്ച കൂട്ടായ്മക്ക്‌ ഇതിലൂടെ കൂടുതൽ കരുത്തും ഉന്മേഷവും വന്നതായി ഭാരവാഹികൾ അറിയിച്ചു.

ഭാവിയിലും കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളതും ശരീരിക മാനസിക ആരോഗ്യങ്ങളിൽ ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്ക്‌ പ്രോത്സാഹനം നൽകുമെന്ന് ഫൈസൽസ് ഗ്രൂപ്പിന് രൂപം നൽകിയ ഫൈസൽ കണ്ണോത്ത്, ഫൈസൽ തഹാനി എന്നിവർ പറഞ്ഞു. ഫൈസൽസിനുള്ള ബ്ലഡ് ബാങ്കി​െൻറ ആദരം പ്രതിനിധികളായ മെഹർ അമീൻ, ഫഹീയ കാർലോസ് എന്നിവർ ചേർന്ന് നൽകി.

വിവിധ എമിറേറ്റുകളിൽ ഫൈസൽ ബീരാൻ, ഫൈസൽ മാട്ടുമ്മൽ, ഫൈസൽ കൊളങ്ങര, ഫൈസൽ തങ്ങൾ, ഫൈസൽ ബിൻ നൂർ, ഫൈസൽ ലുലു, ഫൈസൽ ദാറുൽ ഹുദ, ഫൈസൽ പുല്ലൂർ, ഫൈസൽ ദമാൻ, ഫൈസൽ സാഫ്‌കോ, ഫൈസൽ ചേരാള, ഫൈസൽ ഉമർ, ഫൈസൽ ഹംസ, ഫൈസൽ മുനീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story