Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമടങ്ങിയില്ലെങ്കിൽ...

മടങ്ങിയില്ലെങ്കിൽ കുടുങ്ങും : വിലക്ക്​ നീങ്ങുന്നതും കാത്ത്​ അധ്യാപകരും ജീവനക്കാരും

text_fields
bookmark_border
മടങ്ങിയില്ലെങ്കിൽ കുടുങ്ങും : വിലക്ക്​ നീങ്ങുന്നതും കാത്ത്​ അധ്യാപകരും ജീവനക്കാരും
cancel

അൽഐൻ: യു.എ.ഇ യാത്രാവിലക്ക്​ നീങ്ങുന്നതും കാത്ത് നാട്ടിൽ കുടുങ്ങിയ​ അധ്യാപകരും സ്​കൂൾ ജീവനക്കാരും. ഈ മാസം അവസാനമാണ്​ സ്​കൂൾ തുറക്കുന്നതെങ്കിലും ഉടൻ മടങ്ങിയെത്തിയെങ്കിൽ മാത്രമേ ക്വാറൻറീൻ പൂർത്തിയാക്കി ജോലിക്ക്​ ഹാജരാകാൻ കഴിയൂ.

ആഗസ്​റ്റ്​ 20ന്​ മുമ്പ്​​ മടങ്ങിയെത്താം എന്ന ഉറപ്പിലാണ്​ മാനേജ്​മെൻറുകൾ അധ്യാപകരെയും ജീവനക്കാരെയും നാട്ടിൽ പോകാൻ അനുവദിച്ചത്​. ചില സ്കൂൾ അധികൃതർ ഇക്കാര്യം രേഖാമൂലം എഴുതിവാങ്ങി​. സമയപരിധിക്കുള്ളിൽ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുമെന്ന അവസ്​ഥയിലാണിവർ. സ്​കൂളുകളുടെ പ്രവർത്തനവും അവതാളത്തിലാകും. ആഗസ്​റ്റ്​ ഏഴിന്​ ശേഷവും യാത്രാവിലക്ക്​ നീണ്ടേക്കാമെന്ന​ എയർലൈനുകളുടെ സൂചന ആശങ്കയോടെയാണ്​ ഇവർ നോക്കുന്നത്​.

80 ശതമാനത്തോളം അധ്യാപകർക്കും ഇതരജീവനക്കാർക്കും പുറമെ പ്രിൻസിപ്പൽമാരും മാനേജ്‍മെൻറ്​ പ്രതിനിധികളും വരെ നാട്ടിലാണുള്ളത്. കോവിഡ്​ മൂലം കഴിഞ്ഞവർഷം നാട്ടിൽ പോകാൻ കഴിയാത്തതിനെ തുടർന്ന്​ ഇക്കുറി മധ്യവേനലവധി തുടങ്ങിയ ജൂലൈ ആദ്യവാരംതന്നെ കുടുംബസമേതം നാട്ടിലേക്ക്​ തിരിച്ചിരുന്നു.

കഴിഞ്ഞ വർഷം നാട്ടിൽ 28 ദിവസം ക്വാറൻറീനായിരുന്നതിനാലാണ്​ ഭൂരിപക്ഷവും നാട്ടിലേക്ക്​ പോകാതിരുന്നത്​. രണ്ട്​ ഡോസ്​ വാക്സിൻ എടുത്തവർക്ക് തിരികെ വരാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷവും ഇക്കുറി പോയത്. മധ്യവേനലവധിക്കുശേഷം ആഗസ്​റ്റ്​ 29നാണ്​ സ്​കൂൾ തുറക്കുന്നത്​. ചില സ്​കൂളുകൾ ഇതിന്​ മുേമ്പ പ്രവർത്തനം തുടങ്ങും. അതിനാൽ, ആഗസ്​റ്റ്​ 22ന്​ മുെമ്പങ്കിലും മടങ്ങിയെത്തണമെന്നാണ്​ പല സ്​കൂളുകളും ഒടുവിൽ ആവശ്യപ്പെട്ടത്​. ഓൺലൈനും നേരിട്ടുള്ള പഠനവും ചേർന്ന ​ഹൈബ്രിഡ്​ രീതിയാണ്​ സ്​കൂളുകൾ സ്വീകരിക്കുന്നതെങ്കിലും അധ്യാപകർ സ്​കൂളി​ൽ നേരി​ട്ടെത്തിയാണ്​ ക്ലാസെടുക്കുന്നത്​.

ഖത്തർ, അർമേനിയ, ഉസ്​ബകിസ്​താൻവഴി യാത്രചെയ്യാമെങ്കിലും ഒന്നേകാൽ ലക്ഷം രൂപയാണ്​ ചെലവ്​. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക്​ ഇത്​ താങ്ങാവുന്നതിലും അപ്പുറമാണ്​. പലരുടെയും കുട്ടികൾ പഠിക്കുന്നതും ഗൾഫിൽതന്നെ ആയതിനാൽ യാത്രാചെലവ്​ രണ്ടോ മൂന്നോ ഇരട്ടി വർധിക്കും. യാത്രയിൽ എവിടെ വെച്ചെങ്കിലും കോവിഡ് പോസിറ്റിവായാൽ തിരികെ നാട്ടിലേക്ക് പോകേണ്ട അവസ്ഥയുമുണ്ട്. മടങ്ങാൻ കാത്തിരിക്കുന്നവർ ആയിരങ്ങൾ ആണെന്നിരിക്കെ വിമാന സർവിസ് പുനരാരംഭിച്ചാൽ ഇത്രയധികം പേർ, കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ഒരുമിച്ച് യു.എ.ഇയിലേക്ക് തിരികെയെത്തുമെന്ന ആശങ്കയുമുണ്ട്.

'നാട്ടിലുള്ളത്​ നൂറിലേറെ ജീവനക്കാർ'

ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിലെ 99 അധ്യാപകരും പത്തോളം ജീവനക്കാരും നാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന്​ നിംസ്​ ദുബൈ വൈസ്​ പ്രിൻസിപ്പൽ സിന്ധു സമദ്​ പറയുന്നു. ഇവർ മടങ്ങിയെത്തിയില്ലെങ്കിൽ സ്​കൂളി​െൻറ പ്രവർത്തനം അവതാളത്തിലാകും. ഡോക്​ടർമാർക്കും ബിസിനസുകാർക്കും മടങ്ങിവരാൻ അവസരം നൽകുന്നതുപോലെ അധ്യാപകരയെും ജീവനക്കാരെയും തി​രികെയെത്തിക്കാൻ നടപടി​േവണം. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ട്​ യു.എ.ഇ അധികൃതരുമായി ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

'കുടുങ്ങിയത്​ ആയിരക്കണക്കിന്​ പേർ'

നാട്ടിൽ ആയിരക്കണക്കിന്​ അധ്യാപകർ കുടുങ്ങിയിട്ടുണ്ടെന്ന്​ കേരള പരീക്ഷ ബോർഡ്​ യു.എ.ഇ ചാപ്​റ്റർ കോഓഡിനേറ്റർ നിതിൻ സുരേഷ്​ പറഞ്ഞു. ഇവരെ തിരിച്ചെത്തിക്കുന്നതിന് ഇടപെടാൻ​ കേന്ദ്ര- സംസ്​ഥാന സർക്കാറുകളുമായും യു.എ.ഇ വിദ്യാഭ്യാസ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്​. നാട്ടിലേക്ക്​ പോയവരിൽ ഭൂരിപക്ഷവും വാക്​സിനേഷൻ പൂർത്തീകരിച്ചതാണ്​. ഇവരെ തിരിച്ചെത്തിക്കേണ്ടത്​ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:staffAlaintravelTeachers
News Summary - Failure to return will result in arrest: Teachers and staff waiting for the ban to be lifted
Next Story