യു.എ.ഇയിലെ ഫേസ്ബുക് അക്കൗണ്ടുകളിൽ ഇനി വ്യാജ വാർത്തകൾക്കെതിരെ ‘പോപപ്’
text_fieldsഅബൂദബി: യു.എ.ഇയിലെ ഫേസ്ബുക് ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ ഇനി വ്യാജ വാർത്തകളും വിവരങ്ങളും സംബന്ധിച്ച മുന്നറിയിപ്പ് ബാനറുകൾ പ്രത്യക്ഷപ്പെടും. വ്യാജ പ്രചാരണം തടയുന്നതിന് നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) ഫേസ്ബുക് അധികൃതരുമായി ചേർന്നാണ് ഇൗ സംവിധാനം ഒരുക്കുന്നത്. വരും ദിവസങ്ങളിൽ ഫേസ്ബുക് പേജിലെ ന്യൂസ് ഫീഡിന് മുകളിലായാണ് ഇതിനുള്ള ടൂൾ പ്രത്യക്ഷപ്പെടുക. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ വെബ്സൈറ്റിെൻറ യു.ആർ.എൽ പരിശോധിച്ചും വാർത്തയുടെ ഉൽഭവം മനസ്സിലാക്കിയും സമാന വിഷയത്തിലെ മറ്റു റിപ്പോർട്ടുകൾ തേടിയും വ്യാജ വാർത്തകളെ എങ്ങനെ തിരിച്ചറിയാം എന്നതുൾപ്പെെടയുള്ള നിർദേശങ്ങൾ ലഭിക്കും.
സമീപ വർഷങ്ങളിൽ സമൂഹ മാധ്യമ ഉപയോഗം വർധിച്ച സാഹചര്യത്തിൽ വ്യാജ വാർത്ത തടയുന്നതിെൻറ പ്രാധാന്യം വർധിച്ചതായി എൻ.എം.സി ഡയറക്ടർ ജനറൽ മൻസൂർ ആൽ മൻസൂറി പറഞ്ഞു. രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി താൽപര്യങ്ങൾ എന്തുമാകെട്ട വ്യാജവാർത്തകളുടെ ആത്യന്തിക ഫലം സത്യത്തിെൻറ തമസ്കരണമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നത് വ്യക്തിപരമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കള്ളങ്ങളിൽനിന്നും വക്രീകരിച്ച വിവരങ്ങളിൽനിന്നും ജനങ്ങളെ മാറ്റിനിർത്തുകയാണ് ലക്ഷ്യം. രാജ്യത്തെ സാമൂഹിക സൗഹാർദം തകർക്കുന്നതിന് യു.എ.ഇക്ക് പുറത്തുനിന്ന് പോസ്റ്റ് ചെയ്യുന്ന അസത്യങ്ങളും ഫേസ്ബുക്കുമായി ചേർന്ന് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാഭത്തേക്കാൾ പ്രാധാന്യം സമൂഹത്തിെൻറ സുരക്ഷയാണെന്നും പ്രശ്നങ്ങൾ തടയാൻ സർക്കാറുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഫേസ്ബുക് മിഡിലീസ്റ്റ്, ആഫ്രിക്ക, പാകിസ്താൻ പൊതു നയ മേധാവി നശ്വ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
