ഫേസ്ബുക്കിൽ സന്തോഷത്തിെൻറ പോസ്റ്റിട്ട് ഷറഫു പറന്നകന്നു
text_fieldsയാത്രക്ക് തൊട്ടുമുമ്പ് ഷറഫു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം
ഷാർജ: വിമാനത്തിെൻറ സീറ്റിലിരുന്ന് നിറചിരിയോടെ നാട്ടിലേക്കുള്ള സന്തോഷത്തെക്കുറിച്ച് തെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റിടുമ്പോൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരുന്നില്ല ഇത് അവസാനത്തെ പോസ്റ്റായിരിക്കുമെന്ന്. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഷറഫു ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് യാത്ര തിരിച്ചത്.
വർഷങ്ങളായി യു.എ.ഇയിലുള്ള ഷറഫു ദുബൈയിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. എല്ലാവരെയും തീരാദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ പട്ടികയിൽ ആദ്യംതന്നെ ഷറഫുവിെൻറ പേരാണ് ടെലിവിഷൻ സ്ക്രീനുകളിൽ തെളിഞ്ഞത്.ഷറഫുവിെൻറ ഭാര്യയും കുഞ്ഞും കരിപ്പൂരിലെതന്നെ ആശുപത്രിയിൽ ഉണ്ടെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

