യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു
text_fieldsദുബൈ: യു.എ.ഇയിലെ മെറ്റാ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് ഞായറാഴ്ച ഉച്ചയോടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. പലർക്കും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കുള്ള ആക്സസ് താൽക്കാലികമായി നഷ്ടപ്പെട്ടു. വെബ്‌സൈറ്റ് തകരാറുകൾ, ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ, സെർവർ കണക്ഷൻ പ്രശ്നങ്ങൾ എന്നിവയാണ് ഉപയോക്താക്കൾ പ്രധാനമായും നേരിട്ടതെന്ന് തകരാറുകൾ ട്രാക്ക് ചെയ്യുന്ന ‘ഡൗൺഡിറ്റെക്ടർ’ വെബ്‌സൈറ്റ് വ്യക്തമാക്കി.
ഉച്ച 12 മണിയോടെയാണ് ഫേസ്ബുക്ക് തകരാറുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വലിയ രീതിയിൽ ഉയർന്നത്. യു.എ.ഇ സമയം രാവിലെ 11.45ഓടെ 104 ഉപയോക്താക്കൾ ഫേസ്ബുക്ക് പ്രശ്നങ്ങളും ഉച്ചക്ക് 12.31-ഓടെ 184 ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാം പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാം ഉപയോഗിച്ചവരിൽ 40 ശതമാനം പേർക്ക് ആപ്പ് നാവിഗേഷനിലും 30 ശതമാനം പേർക്ക് ഫീഡ് കാണുന്നതിലും 20 ശതമാനം പേർക്ക് സെർവർ കണക്ഷനിലും പ്രശ്നങ്ങൾ നേരിട്ടു. ഈ തടസ്സം യു.എ.ഇയിൽ മാത്രമായിരുന്നില്ല. ആഗോളതലത്തിൽ ഫേസ്ബുക്കിന് നാലായിരത്തിലധികവും ഇൻസ്റ്റാഗ്രാമിന് മൂവായിരത്തിലധികവും തകരാർ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രൗസർ വഴി ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു പലരുടെയും പരാതി. എന്നാൽ, വൈകുന്നേരം 3.37ഓടെ പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. കഴിഞ്ഞ മാസവും യു.എ.ഇയിലെ ഉപയോക്താക്കൾക്ക് സമാനമായ രീതിയിൽ അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആകുന്നതും തിരികെ ലോഗിൻ ചെയ്യാൻ സാധിക്കാത്തതുമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

