‘ഫെയ്സ് വളാഞ്ചേരി’ ഇഫ്താർ സംഗമം
text_fields‘ഫെയ്സ് വളാഞ്ചേരി’ നടത്തിയ ഇഫ്താർ സംഗമം
ദുബൈ: യു.എ.ഇയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റി നിവാസികളുടെ കൂട്ടായ്മയായ ‘ഫെയ്സ് വളാഞ്ചേരി’ ദുബൈ കാർഗോ വില്ലേജിലുള്ള ഓൾഡ് എയർപോർട്ട് ഹോട്ടലിൽ ഇഫ്താർ സംഗമം നടത്തി.
കൂട്ടായ്മയുടെ മുൻ അധ്യക്ഷൻ ഹബീബ് പാലാറ നേതൃത്വം നൽകി . നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ നിയുക്ത വൈസ്. പ്രസിഡന്റ് റിനീഷ് ബാബു സ്വാഗതം പറഞ്ഞു.
നിയുക്ത പ്രസിഡന്റ് അദീബ് കോപ്പിലത്തിന്റെ അധ്യക്ഷതയിൽ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളായി ജാഫർ പാലാറ, നൗഷാദ് ഖാലിദ് (ജോ.സെക്രട്ടറിമാർ), കെ.ടി. ഇബ്രാഹീം (ട്രഷ), എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറി ഫൈസൽ മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

