Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദാ​നാമാ​ളി​ൽ...

ദാ​നാമാ​ളി​ൽ ഫാ​ബി​ലാ​ൻ​ഡ് കു​ടും​ബ വി​നോ​ദ​കേ​ന്ദ്രം തു​റ​ന്നു

text_fields
bookmark_border
ദാ​നാമാ​ളി​ൽ ഫാ​ബി​ലാ​ൻ​ഡ് കു​ടും​ബ വി​നോ​ദ​കേ​ന്ദ്രം തു​റ​ന്നു
cancel
camera_alt

ദാനാമാളിൽ ഫാബിലാൻഡ്​ വിനോദ കേന്ദ്രത്തിന്റെ ഉദ്​ഘാടനം അൽ ഉത്തൈം ജനറൽ മാനേജർ കരീം ഫായിദ്​ നിർവഹിക്കുന്നു. ലുലു ഗ്രൂപ്പ്​ ഇന്‍റർനാഷനൽ ഡയറക്ടർ ജൂസർ രുപവാല സമീപം

മ​നാ​മ: ദാ​നാമാ​ളി​ൽ അ​ത്യാ​ധു​നി​ക വി​നോ​ദ​കേ​ന്ദ്രം 'ഫാ​ബി​ലാ​ൻ​ഡ്' തു​റ​ന്നു. വിനോദ കേന്ദ്രത്തിന്റെ ഉദ്​ഘാടനം അൽ ഉത്തൈം ജനറൽ മാനേജർ കരീം ഫായിദ്​ നിർവഹിച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ ബി​സി​ന​സ് ക​മ്പ​നി​ക്ക് കീ​ഴി​ലു​ള്ള ഫ​ൺ വേ​ൾ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫാ​ബി​ലാ​ൻ​ഡ്. 24,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കേ​ന്ദ്ര​ത്തി​ൽ കു​ടും​ബ സ​മേ​തം ഉ​ല്ല​സി​ക്കാ​നാ​യി എ​ല്ലാ ​പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും വി​വി​ധ വി​നോ​ദ റൈ​ഡു​ക​ളും ഗെ​യി​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശാ​രീ​രി​ക​ക്ഷ​മ​ത​യും വി​നോ​ദ​വും കൂ​ടി​ച്ചേ​ർ​ന്ന അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്ലൈ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 100ല​ധി​കം വ്യ​ത്യ​സ്ത വി​നോ​ദ ഉ​പാ​ധി​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. റീെ​ട്ട​യി​ൽ മേ​ഖ​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ദാനാമാ​ളി​ൽ ലു​ലു ഗ്രൂ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഫു​ഡ് കോ​ർ​ട്ടും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​നി​മാ സ​മു​ച്ച​യ​വും ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaDana MallFamily Entertainment Center
News Summary - Fabi Land Family Entertainment Center opens at Dana Mall
Next Story