Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണുകൾക്കു വേണം കരുതൽ
text_fieldsbookmark_border
നോമ്പുകാലം ശരീരത്തെ നന്നായി തളർത്തും. ആത്മീയ ഉൗർജത്തിൽ നിന്നു ലഭിക്കുന്ന സൗഖ്യമാണ് ആ ക്ഷീണവും തളർച്ചയും അറിയാതെ നിങ്ങളെ നിലനിർത്തുന്നത്. ആവുംവിധമെല്ലാം ശരീരം സംരക്ഷിക്കാൻ ഒാരോരുത്തരും ശ്രദ്ധിക്കുക തന്നെ വേണം. തളർച്ച ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് കണ്ണുകൾ. ഉറക്കം കുറവായിരിക്കും പലർക്കും.
ഖുർആനും മറ്റു ഗ്രന്ഥങ്ങളും വായിക്കാനും ഏറെ സമയം ചെലവിടുന്നുണ്ടാവും. ബാക്കി കിട്ടുന്ന സമയം കണ്ണുകളെ അൽപമെങ്കിലും വിശ്രമിക്കാൻ അനുവദിക്കണം. െമാബൈൽ സ്ക്രീനിലെ കുഞ്ഞക്ഷരങ്ങളുമായുള്ള സമ്പർക്കം നിയന്ത്രിക്കുക തന്നെ വേണം. കിടക്കുന്ന നേരം ഫോൺ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി വെക്കുക. കമ്പ്യുട്ടറിൽ നോക്കിയിരുന്ന് ഏറെ നേരം േജാലി ചെയ്യുന്നവർ ഇടക്ക് കണ്ണുകൾ അടച്ചുപിടിച്ച് വിശ്രമം നൽകണം.
Next Story
