അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തെരഞ്ഞെടുപ്പ് തന്ത്രം -മുനവ്വറലി തങ്ങൾ
text_fieldsമുനവ്വറലി ശിഹാബ് തങ്ങൾ
ദുബൈ: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. ഡാറ്റകൾ സർക്കാറിന്റെ അവകാശവാദങ്ങൾക്ക് എതിരാണ്. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് ശരിയല്ലെന്നും തങ്ങൾ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാനുള്ള മുസ്ലിം ലീഗ് തീരുമാനം മൂലം യുവാക്കള്‍ക്ക് അവസരം നഷ്ടപ്പെടില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെന്‍ഷന്‍ കൂട്ടുന്നതും കുറച്ചുകാലം തടഞ്ഞുവെച്ച് ഒരുമിച്ച് വിതരണം ചെയ്യുന്നതും സര്‍ക്കാറിന്റെ തന്ത്രമാണ്. പി.എം ശ്രീ പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിച്ചെങ്കിലും, പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തിറങ്ങും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

