വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് യു.എ.ഇയിലെത്തും
text_fieldsജയശങ്കർ
ദുബൈ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബുധനാഴ്ച യു.എ.ഇയിൽ എത്തും. ചൊവ്വാഴ്ച ബഹ്റൈനിൽ എത്തിയ അദ്ദേഹം അവിടെനിന്ന് നേരിട്ട് യു.എ.ഇയിലേക്ക് തിരിക്കും. 26ന് യു.എ.ഇയിൽ നിന്ന് മടങ്ങും.
രണ്ട് ദിവസത്തിനിടെ നിരവധി മീറ്റിങ്ങുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തും. കൂടുതൽ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചർച്ച ചെയ്യും. കോവിഡ് എത്തിയ ശേഷം ഇന്ത്യൻ തൊഴിലാളികളുടെ ജോലി സ്ഥിരതയെകുറിച്ചും ചർച്ച നടക്കും. 26ന് ഇവിടെ നിന്ന് സീഷെൽസിലേക്ക് തിരിക്കും.

