മുഖ്യമന്ത്രിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ
text_fieldsസംഘാടകസമിതി രൂപവത്കരണ യോഗം ലുലു ഗ്രൂപ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: നവംബർ ഒമ്പതിന് അബൂദബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ ഒരുങ്ങി അബൂദബി മലയാളി സമൂഹം. ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ, അൽഐൻ ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ, അബൂദബി മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, മലയാളം മിഷൻ, ലോക കേരള സഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘മലയാളോത്സവം’ എന്ന പേരിൽ സ്വീകരണം ഒരുക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ അമ്പതിലേറെ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. ലോക കേരളസഭ മെംബർ ഇ.കെ. സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലുലു ഗ്രൂപ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.എ. യൂസുഫ് അലി (മുഖ്യ രക്ഷാധികാരി), വി. നന്ദകുമാർ, കെ. മുരളീധരൻ, രാജൻ അമ്പലത്തറ, കുഞ്ഞിരാമൻ നായർ, ജയചന്ദ്രൻ നായർ, ബാവ ഹാജി, ടി.എം. സലിം, റസ്സൽ മുഹമ്മദ് സാലി, പി. പത്മനാഭൻ, യേശുശീലൻ, ബാബു വടകര, എ.കെ. ബീരാൻ കുട്ടി, റോയ് ഐ. വർഗീസ്, അബ്ദുല്ല ഫാറൂഖി, അബ്ദുൽ റഹ്മാൻ തങ്ങൾ, ഡോ. സുധാകരൻ, പി.പി. വർഗീസ്, അബൂബക്കർ, ശംസുദ്ദീൻ, ജലീൽ പൊന്നേരി, രാംരാജ്, ഓമനക്കുട്ടൻ, മുഹമ്മദ് ഹുസൈൻ (രക്ഷാധികാരികൾ), അഡ്വ. അൻസാരി സൈനുദീൻ (ചെയർമാൻ), ടി.കെ. മനോജ് (ജനറൽ കൺവീനർ), കൃഷ്ണകുമാർ (കോഓഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന 251 പേരടങ്ങുന്ന സംഘാടസമിതിക്ക് രൂപം നൽകി. യോഗത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ സ്വാഗതവും കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് കുമാർ നായർ നന്ദിയും പറഞ്ഞു.
നവംബർ ഒമ്പതിന് ഞായറാഴ്ച വൈകീട്ട് ഏഴിന് അബൂദബി സിറ്റി ഗോൾഫ് ക്ലബിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

