Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ ശൈ​ഖ് സാ​യി​ദ്...

ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ല്‍ വി​പു​ല ഇ​ഫ്താ​ര്‍

text_fields
bookmark_border
ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ല്‍ വി​പു​ല ഇ​ഫ്താ​ര്‍
cancel
camera_alt

ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ലെ ഇ​ഫ്താ​ർ


സ്ത്രീ​ക​ള്‍ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ട്​

ഫു​ജൈ​റ: ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ല്‍ വി​പു​ല​മാ​യ ഇ​ഫ്താ​ർ ആ​രം​ഭി​ച്ചു. ദി​വ​സേ​ന 5000ത്തി​ല​ധി​കം വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രേ​സ​മ​യം നോ​മ്പു​തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ​മാ​യ സ​ന്തോ​ഷ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കി​ടാ​നു​ള്ള മ​ഹ​ത്താ​യ അ​വ​സ​ര​മെ​ന്ന നി​ല​യി​ലാ​ണ്​ ഇ​ഫ്താ​ർ ഒ​രു​ക്കി​യ​ത്.

മ​സ്ജി​ദി​ന്റെ പു​ല്‍പ​ര​വ​താ​നി​യി​ല്‍ വി​ശാ​ല​മാ​യ രീ​തി​യി​ൽ കാ​ർ​പെ​റ്റു​ക​ൾ വി​രി​ച്ചാ​ണ് നോ​മ്പു​തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്‌. പൊ​തു​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​നു​സ​രി​ച്ച് എ​ണ്ണം 5000ൽ ​കൂ​ടു​ത​ലാ​യി അ​ധി​ക​രി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​മൂ​ഹ ഐ​ക്യ​വും പ​ങ്കി​ട​ലും വ​ള​ർ​ത്തു​ന്ന ഈ ​ഇ​ഫ്താ​ർ പ​രി​പാ​ടി ഫു​ജൈ​റ സ​മൂ​ഹ​ത്തി​ന് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Extensive Iftar at Fujairah Sheikh Zayed Grand Mosque
Next Story