നന്മയിലേക്ക് നീളുന്നു, ഷാർജയിലെ ജയിൽപാതകൾ
text_fieldsഷാർജ: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതികളിൽ അധികവും തെറ്റുകളിലേക്കും കുറ്റങ്ങളിലേക്കും തിരിച്ചുനടക്കുന്നത് പതിവാണ്. എന്നാൽ, തടവുകാരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പുനരധിവാസ പരിപാടികളുടെ സഹായത്തോടെ പതിവുരീതിക്ക് മാറ്റംവരുത്തുകയാണ് ഷാർജയിലെ ജയിൽവകുപ്പ്. സ്വദേശികളായ ഹസനും അലിയും അതിനുള്ള വലിയ ഉദാഹരണമാണ്. ജയിലിൽ ഓപൺ-ഡോർ പോളിസി എന്ന പേരിൽ ഒരു സഹായക സംഘം ഉണ്ട് തടവുകാർക്ക് ഉണ്ടായേക്കാവുന്ന ഏതു പ്രശ്നവും ചർച്ച ചെയ്യാൻ അവിടെ അനുവദിക്കുന്നുണ്ട്
രണ്ടു യുവ സ്വദേശി തടവുകാരും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം 2013ലാണ് ഷാർജ ശിക്ഷാ പുനരധിവാസ കേന്ദ്രത്തിൽ എത്തിയത്. ഇരുവർക്കും അന്ന് 18 വയസ്സായിരുന്നു പ്രായം.
ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ഒരു സമയത്ത് ഷാർജ ഞങ്ങളോട് കാണിച്ച ബഹുമാനത്തിനും അന്തസ്സിനും ഞങ്ങൾ ഷാർജ പൊലീസിനോട് നന്ദിയുള്ളവരാണ്. ജയിലിൽ ആയിരിക്കുമ്പോൾ, കുടുംബബന്ധങ്ങളുടെ യഥാർത്ഥ അർത്ഥം ഞങ്ങൾ മനസ്സിലാക്കി. ജയിലിലെ സ്റ്റാഫ് ഞങ്ങളെ നന്നായി പരിപാലിച്ചു. ഞങ്ങളുടെ കുടുംബങ്ങൾ ചെയ്യുമായിരുന്നതിലും നല്ല രീതിയിലായിരുന്നു സേവനം. പ്രതിക്ഷയില്ലാത്തവർക്ക് പ്രത്യാശയാണ് ഇത്തരം നിയമങ്ങളെന്ന് അലിയും ഹസ്സനും പറഞ്ഞു.
ജയിലിൽ ഞങ്ങൾ ഏഴുവർഷത്തോളം ചെലവഴിച്ചു. ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പതിവായി ജയിൽ സന്ദർശിക്കുകയും അന്തേവാസികളുടെ പ്രശ്നങ്ങളിൽ വ്യക്തിപരമായി അന്വേഷണം നടത്തുകയും ചെയ്യുന്നു. ജയിലിൽ എത്തുമ്പോൾ ഹസ്സൻ എട്ടാം ഗ്രേഡിലും അലി ഏഴാം ഗ്രേഡിലുമായിരുന്നു. തിരുത്തൽ കേന്ദ്രത്തിൽ താമസിക്കുന്നതിനിടെ ഇരുവരും സാങ്കേതികപഠനത്തിൽ ഡിപ്ലോമ നേടി, തുടർന്ന് അധികൃതർ അവരെ തൊഴിൽ കണ്ടെത്താൻ സഹായിച്ചു. കേന്ദ്ര ജയിലിൽ നടത്തുന്ന എല്ലാ പുനരധിവാസ പരിപാടികളും അന്തേവാസികൾക്ക് അവർ ചെയ്ത തെറ്റുകൾ മനസ്സിലാക്കാൻ ലക്ഷ്യമിട്ടാണെന്നും പുതിയ പാതയിലേക്ക് അവരെ അത് നയിക്കുമെന്നും ബ്രിഗേഡിയർ ഷുഹൈൽ പറഞ്ഞു.
ഈ വർഷം ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്ലോമ നേടിയ അഞ്ച് തടവുകാരുടെ ആദ്യ ബാച്ചിലായിരുന്നു ഹസനും അലിയും. 2017 ഒക്ടോബർ 29ന് ആരംഭിച്ച ഈ ഡിപ്ലോമ സ്കൈലൈൻ യൂനിവേഴ്സിറ്റി കോളജ് (എസ്.യു.സി), ഷാർജ പൊലീസ് എന്നിവരുടെ സംയുക്ത സംരംഭമായിരുന്നു. തിരുത്തൽ സൗകര്യം അന്തേവാസികൾക്ക് ജോലി സുരക്ഷിതമാക്കാൻ സഹായിക്കുകയും അവർ സന്തോഷത്തോടെ ജോലിചെയ്യുകയും ചെയ്യുന്നു.
മൊത്തം 20 തടവുകാർ രണ്ടാം ബാച്ചിൽ ചേർന്നു. ഇവരിൽ മൂന്നുപേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്, ജയിലിനു പുറത്തുള്ള അവരുടെ അക്കാദമിക് പ്രവർത്തനങ്ങൾ തുടരും, ഇതിനുള്ള ചെലവുകൾ ഷാർജ ശിക്ഷ പുനരധിവാസ സ്ഥാപനം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

