Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇബ്രാഹിം...

ഇബ്രാഹിം എളേറ്റിലിന്‍റെ പുറത്താക്കൽ;​ പിന്നിൽ കെ.എം.സി.സിയിലെ ക്രമക്കേട്​

text_fields
bookmark_border
ഇബ്രാഹിം എളേറ്റിലിന്‍റെ പുറത്താക്കൽ;​ പിന്നിൽ കെ.എം.സി.സിയിലെ ക്രമക്കേട്​
cancel

ദുബൈ: ദുബൈ കെ.എം.സി.സി പ്രസിഡന്‍റ്​ ഇബ്രാഹിം എളേറ്റിലിനെ മുസ്​ലിം ലീഗിൽ നിന്നും പോഷക സംഘടനകളിൽ നിന്നും പുറത്താക്കാൻ കാരണം കെ.എം.സി.സിയിലെ ക്രമക്കേടും തർക്കവും. നിലവിലെ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ, മിഡ്​ൽ ഈസ്റ്റ്​ ചന്ദ്രികയുടെ നടത്തിപ്പ്, പഴയ കമ്മിറ്റിക്കെതിരായി പൊലീസിൽ നൽകിയ പരാതി​ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്​ എളേറ്റിലിന്‍റെ പുറത്താക്കലിന്​ വഴിവെച്ചത്​. എന്നാൽ, പഴയ കമ്മിറ്റിയിലെ ക്രമേക്കട്​ പുറത്തു കൊണ്ടുവന്നതാണ്​ പുറത്താക്കലിന്​ കാരണമെന്ന്​ എളേറ്റിൽ പക്ഷവും ആരോപിക്കുന്നു.

മിഡ്​ൽ ഈസ്റ്റ്​ ചന്ദ്രികക്ക്​ വൻ ബാധ്യതയുണ്ടാക്കിയതും യു.എ.ഇയിൽ പത്രത്തിന്‍റെ പ്രവർത്തനം നിർത്താനും കാരണം എളേറ്റിലിന്‍റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നാണ്​ ലീഗ്​ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ദുബൈയിലെ പ്രസിൽ ചന്ദ്രികക്ക്​ 40 ലക്ഷം ദിർഹമിന്‍റെ (എട്ട്​ കോടി രൂപ) ബാധ്യതയുണ്ട്​. വിതരണ ഏജൻസിക്ക്​ എട്ട്​ ലക്ഷം ദിർഹം (1.60 കോടി രൂപ) നൽകാനുണ്ട്​. ചന്ദ്രികക്കായി അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി രൂപ) യു.എ.ഇയിലെ ബാങ്കിൽ നിന്ന്​ വായ്പയെടുത്തിട്ടുണ്ട്​. നഷ്ടം നികത്താനെന്ന പേരിൽ വൻ തുക വാങ്ങി അഞ്ച്​, 10 വർഷത്തേക്ക്​ വരിക്കാരെ ചേർക്കുകയും ചെയ്തു. പത്രം പൂട്ടിയതോടെ ഈ തുക തിരികെ നൽകാൻ കഴിയാതെയായി. ഇതെല്ലാം മിഡ്​ൽ ഈസ്റ്റ്​ ചന്ദ്രികയുടെ ചുമതലയുണ്ടായിരുന്ന എളേറ്റിലിന്‍റെ പിടിപ്പുകേടാണെന്ന്​ എതിർപക്ഷം ആരോപിക്കുന്നു.

ഇവയെല്ലാം മുസ്​ലീം ലീഗ്​ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയതോടെ മാസങ്ങൾക്ക്​ മുൻപ്​ ആക്ടിങ്​ പ്രസിഡന്‍റായി ഇബ്രാഹിം മുറിച്ചാണ്ടിയെ നിയമിച്ചു. അൻവർ നഹയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ കമ്മിറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട്​ ആരോപിച്ച് എളേറ്റിൽ ദുബൈ പൊലീസിൽ പരാതി നൽകിയതും നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതുമായി ബ​ന്ധപ്പെട്ട്​ പൊലീസ്​ കെ.എം.സി.സി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. സംഘടനക്കുള്ളിൽ നിൽക്കേണ്ട വിഷയം പൊതുസമൂഹത്തിലും പൊലീസിലും എത്തിച്ചുവെന്നാണ്​ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഇതും എളേറ്റിലിനെതിരെ നടപടിയെടക്കുന്നതിലേക്ക്​ നേതൃത്വത്തെ നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIbrahim Eletil
News Summary - expulsion of Ibrahim Eletil; behind the disorder in KMCC
Next Story