Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 10:06 AM GMT Updated On
date_range 23 Nov 2017 10:06 AM GMTകാഴ്ചകൾ കൊണ്ട് കവിതയെഴുതി എക്സ്പോഷര്‍ തുടങ്ങി
text_fieldsbookmark_border
camera_alt???????????? 2017 ?????????????? ????? ????????? ?????? ?????? ?????????? ???? ???. ???????????? ????? ???????? ???? ?????? ???????? ?????????????????
ഷാര്‍ജ: കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ വിസ്മയലോകം-എക്സ്പോഷര്‍ 2017 ഫോേട്ടാഗ്രഫി ഉൽസവം ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോസെൻററില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഉദ്ഘാടനം ചെയ്തു. സന്തോഷവും നടുക്കവും നൊമ്പരവും സമ്മാനിക്കുന്ന കാഴ്ച്ചകളുടെ മായാലോകമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. തെരുവിലെ നട്ടുച്ച മേയുന്ന പാതകളില്‍ പാദരക്ഷകളില്ലാതെ നടക്കുന്ന ബാല്യവും അവരുടെ കണ്ണുകളില്‍ നിഴലിക്കുന്ന വിലാപങ്ങളും പരശ്ശതം ചോദ്യങ്ങളുമായി കാഴ്ച്ചകളിലേക്ക് കടന്ന് വരുന്നു. പ്രകൃതിയുടെ ഋതുപരിണാമങ്ങള്‍ നേരിട്ട് കാണുന്ന പ്രതീതി സൃഷ്ടിക്കുന്ന ക്ലിക്കുകള്‍. മുറിവേറ്റ കണ്ടാമൃഗത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍, ഐസ്ലൻറിലെ മഞ്ഞ് പാകിയ പച്ചില ചാര്ത്തിലൂടെയുള്ള വെള്ളച്ചാട്ടം, പാകിസ്താനിലെ റെയില്‍ പാതയിലൂടെ പുഞ്ചിരിച്ച് നീങ്ങുന്ന ബാലന്, തമിഴ്നാട്ടിലെ കടലോരത്ത് ചെറിയ മീനുകള്‍ക്കിടയില്‍ വലിയ കിനാവുകളുമായി ജോലി ചെയ്യുന്ന സ്ത്രി, മണ്ണും കാറ്റും ചേര്‍ന്ന് മരുഭൂമിയില്‍ എഴുതുന്ന കവിത തുടങ്ങി കാഴ്ച്ചകളെ ത്രസിപ്പിക്കുന്ന ഫോട്ടോകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ലോക പ്രശസ്തരായ 31 ഫോട്ടോഗ്രഫര്‍മാര്‍ തങ്ങളുടെ ശ്രദ്ധേയമായ ചിത്രങ്ങളുമായി പങ്കെടുക്കുന്ന മേളയിൽ 15 ശില്‍പ്പശാലകളും 25 സെമിനാറുകളും നടക്കുന്നു. ദുബൈയിലെ നടപ്പാലത്തിെൻറ സൗന്ദര്യം ഒപ്പിയെടുത്ത് സമ്മാനം നേടിയ മലയാളിയായ മുഹമ്മദ് റിയാസിെൻറയും മണ്‍പാത്ര കച്ചവടക്കാരനെ പകര്‍ത്തിയ ഫിറോസ് മുഹമ്മദിെൻറയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് താനി, ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി, ശൈഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി, ഖൗല ആല് മുഅല്ല, സെയിഫ് മുഹമ്മദ് ആല് മിദ്ഫ, അബ്ദുല്ല സുല്‍ത്താന്‍ ആല് ഉവൈസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനെത്തി. വെള്ളിയാഴ്ച ഒഴിച്ച് മറ്റ് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.00 മുതല്‍ വൈകീട്ട് 7.30വരെയുമാണ് പ്രദര്‍ശനം. വാഹന പാർക്കിങ്സൗകര്യം സൗജന്യമാണ്.
Next Story