സുരക്ഷയും കമനീയതയും ഒന്നിപ്പിച്ച്എക്സ്പ്രഷൻസ് സ്റ്റൈൽ വാലറ്റുകൾ
text_fieldsദുബൈ: അതീവ സുരക്ഷ ഉറപ്പാക്കുന്ന മനോഹരമായ വാലറ്റുകളുമായി യു.എ.ഇയിലെ പ്രമുഖ റീെട്ടയ്ലർമാരായ എക്സ്പ്രഷൻസ് സ്റ്റൈൽ.
ശുദ്ധമായ ലതർ കൊണ്ട് നിർമിച്ച റേഡിയോ ഫ്രീക്വൻസി െഎഡൻറിഫിക്കേഷൻ ഉള്ള പഴ്സുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്.
ഡെബിറ്റ് കാർഡുകളും ക്രഡിറ്റ് കാർഡുകളും തട്ടിയെടുക്കുന്നവരുടെ ഉപദ്രവത്തിൽ നിന്ന് വലിയ രക്ഷയാവും ആധുനിക സാേങ്കതിക വിദ്യയുടെ പിൻബലത്തോടെ അവതരിപ്പിക്കുന്ന എക്സ്പ്രഷൻസ് സ്റ്റൈൽ വാലറ്റുകൾ.
ഉടമയല്ലാതെ മറ്റാർക്കും തുറക്കാൻ കഴിയാത്ത രീതിയിലുള്ള വാലറ്റുകൾക്കുള്ളിൽ കാർഡുകൾ സുരക്ഷിതമായിരിക്കും. രാജ്യത്തെ പ്രമുഖ സ്റ്റോറുകളിലെല്ലാം എക്സ്പ്രഷൻസ് സ്റ്റൈൽ വാലറ്റുകൾ ലഭ്യമാണ്. സൗന്ദര്യ വർധക വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, ഫാഷൻ ഉൽപന്നങ്ങൾ, തുടങ്ങി ഒട്ടനവധി ഉൽപന്നങ്ങൾ വഴി ജി.സി.സി മേഖലയിലെ വിപണിയിൽ പ്രിയങ്കരമായ എക്സ്പ്രഷൻസ് സ്റ്റെൽ അത്യാധുനിക വാലറ്റുകൾ ലഭ്യമാക്കുക വഴി ഉപഭോക്താക്കൾക്ക് പുതുമയാർന്ന ഉൽപന്നങ്ങൾ എത്തിക്കുന്നതിൽ വീണ്ടും വിജയം കൈവരിച്ചിരിക്കുകയാണെന്ന് ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ പ്രകാശ് ബംബാനി പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ 47 ഒൗട്ട്ലെറ്റുകളുള്ള എക്സ്പ്രഷൻസ് സ്റ്റൈൽ റീെട്ടയിൽ രംഗത്തെ അതികായരായ അൽ സഫീൽ ഗ്രൂപ്പ് ഒാഫ് കമ്പനീസിെൻറ ഉപസ്ഥാപനമാണ്. www.xpressionsstyle.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
