സലീംകുമാറിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsസലിം കുമാർ
ദുബൈ: ദേശീയ അവാർഡ് ജേതാവും മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയുമായ നടൻ സലീം കുമാറിന്‍റെ നിര്യാണത്തിൽ അക്കാഫ് അസോസിയേഷനും മല്യങ്കര എസ്.എൻ.എം കോളജ് യു.എ.ഇയിലെ പൂർവ വിദ്യാർഥി സംഘടനയായ സാഗ യു.എ.ഇ കമ്മിറ്റിയും അനുശോചനം. മല്യങ്കര കോളജിലെ പൂർവ വിദ്യാർഥി കൂടിയായ സലീം കുമാർ സാഗയുടെ ദുബൈയിൽ നടന്ന വിവിധ ആഘോഷ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു.
സലീം കുമാറിന്‍റെ വിയോഗം മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും തീരാനഷ്ടമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അനുസ്മരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ. സുനിൽ കുമാർ,
വിൻസന്‍റ് വലിയ വീട്ടിൽ, ഗിരീഷ് മേനോൻ, സി.എൽ. മുനീർ, സാഗ യുഎ.ഇ കമ്മിറ്റി പ്രസിഡന്‍റ് അനൂപ് പ്രതാപ്, സെക്രട്ടറി അനുരാജ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, ബൈജു സുകുമാരൻ, വിവിധ കോളജ് അലുംനി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സലീം കുമാറിന്‍റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും യോഗം അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.
അതേ സമയം ഇൻകാസ് ദുബൈ കമ്മിറ്റി നടൻ സലീം കുമാറിനെ അനുസ്മരിച്ചു. പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയപരമായി കോൺഗ്രസിനോട് ചേർന്നുനിന്ന കലാകാരനാണ് സലീം കുമാറെന്ന് യോഗം ചൂണ്ടിക്കാട്ടി. വർക്കിങ് പ്രസിഡന്‍റ് ബി. പവിത്രൻ അധ്യക്ഷത വഹിച്ചു. റഫീഖ് മട്ടന്നൂർ മുഖ്യപ്രഭാഷണം നടത്തി. ബഷീർ നാരായണിപ്പുഴ, മാധ്യമപ്രവർത്തകരായ സുരേഷ് വെള്ളിമുറ്റം, സഹൽ സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

