Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്‌​സ്‌​പോ​ഷ​ർ...

എ​ക്‌​സ്‌​പോ​ഷ​ർ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ അ​ടു​ത്ത​മാ​സം

text_fields
bookmark_border
Exposure Photography Festival Next Month
cancel
camera_alt

എ​ക്സ്​​പോ​ഷ​ർ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ (ഫ​യ​ൽ ചി​ത്രം)

ഷാ​ർ​ജ: മ​ല​യാ​ളി​ക​ള​ട​ക്കം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള നി​ര​വ​ധി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​​ങ്കെ​ടു​ക്കു​ന്ന എ​ക്‌​സ്‌​പോ​ഷ​ർ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​ഴാം പ​തി​പ്പ്​ ഫെ​ബ്രു​വ​രി ഒ​മ്പ​ത്​ മു​ത​ൽ 15വ​രെ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​ട​ക്കും. 74 ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, മി​ക​ച്ച 14 ഫോ​ട്ടോ ജേ​ണ​ലി​സ്റ്റു​ക​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, പോ​ർ​ട്രെ​യ്‌​ച്ച​ർ വി​ദ​ഗ്ധ​ർ, ട്രാ​വ​ൽ ബ്ലോ​ഗ​ർ​മാ​ർ, ക്രി​യേ​റ്റി​വ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ, മീ​ഡി​യ സ്പെ​ഷ​ലി​സ്റ്റു​ക​ൾ, ആ​ർ​ട്ട് ക​ല​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​കും. ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ സം​സ്കാ​ര​ങ്ങ​ൾ പ​ഠി​ക്കാ​നും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കാ​നും പ​ഠി​ക്കാ​നും പ്രേ​ക്ഷ​ക​ർ​ക്ക്‌ അ​വ​സ​രം ല​ഭി​ക്കും. പ്ര​ശ​സ്ത വി​ഷ്വ​ൽ സ്റ്റോ​റി ടെ​ല്ല​ർ​മാ​രി​ൽ​നി​ന്ന് അ​വ​രു​ടെ യാ​ത്ര​ക​ളെ​ക്കു​റി​ച്ചും ക​ല​ക​ളെ കു​റി​ച്ചും നേ​രി​ട്ട് കേ​ൾ​ക്കാ​നും ക​ഴി​യും.

വ​ൻ സ​മ്മാ​ന​ത്തു​ക​യു​ള്ള എ​ക്സ്​​പോ​ഷ​റി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​റു​ണ്ട്. ക​രി​യ​റി​ലെ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. ഫോ​ട്ടോ ജേ​ണ​ലി​സ്റ്റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സെ​മി​നാ​റു​ക​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കും. മു​ഹ​മ്മ​ദ് മു​ഹൈ​സ​ൻ, ഗൈ​ൽ​സ് ക്ല​ർ​ക്ക്, ജോ​ഡി കോ​ബ്, ടോ​മി ട്രെ​ൻ​ചാ​ർ​ഡ്, റേ ​വെ​ൽ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ്​ വി​ധി​ക​ർ​ത്താ​ക്ക​ൾ. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, ച​ർ​ച്ച​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്‌ www.xposure.ae എ​ന്ന ലി​ങ്കി​ൽ പ​രി​ശോ​ധി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah expoExposure Photography Festival
News Summary - Exposure Photography Festival Next Month
Next Story