കാടിന്റെ അപകടം പറഞ്ഞ് എക്സ്പോഷറിലെ ചിത്രം
text_fieldsഎക്സ്പോഷറിൽ പ്രദർശിപ്പിച്ച റഷ്യൻ വന്യജീവി ഫോട്ടോഗ്രാഫർ സെർജി സാവ്വിയുടെ ചിത്രം
ഷാർജ: കൊടുംവനത്തിലൂടെ സഞ്ചരിക്കുമ്പോൾ അപകടം ഏതുസമയത്തും പ്രതീക്ഷിക്കാമെന്ന് പറഞ്ഞുതരുന്നുണ്ട് ഷാർജ എക്സ്പോ സെൻററിൽ നടന്നുവരുന്ന എക്സ്പോഷർ അന്താരാഷ്ട്ര ഫോട്ടോഗ്രഫി. തെക്ക്-കിഴക്കൻ ശ്രീലങ്കയിലെ യാല നാഷനൽ പാർക്കിൽനിന്ന് റഷ്യൻ വന്യജീവി ഫോട്ടോഗ്രാഫർ സെർജി സാവ്വി പകർത്തിയ ചിത്രത്തിൽ, വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞ സഫാരി ജീപ്പിനെ വീഴ്ത്താൻ ശ്രമിക്കുന്ന കാട്ടാനയുടെ ക്രൗര്യം നിറഞ്ഞുനിൽക്കുന്നു. ആന തന്റെ തുമ്പിക്കൈ വാഹനത്തിനുള്ളിലേക്ക് കയറ്റി യാത്രക്കാരെ വിരട്ടുന്നത് വ്യക്തം. നമ്മൾ പ്രകൃതിയെ ബഹുമാനിക്കുകയും അതിനെക്കുറിച്ച് കൂടുതൽ അറിയുകയും വേണമെന്നും അപകടസാധ്യതകൾ ഒഴിവാക്കണമെന്നും ഫോട്ടോഗ്രാഫർ ചിത്രത്തെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ പറയുന്നു.

