എക്സ്പോഷര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി പ്രദര്‍ശനം ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
text_fieldsഷാര്‍ജ: മൂന്നാമത് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പ്രദര്‍ശനം ഷാര്‍ജ അല്‍താവൂനിലെ എക്സ്പോസെന്ററില് ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജാ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി സംബന്ധിച്ചു. ഷാര്‍ജ മീഡിയ കോര്പ്പറേഷന് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ചരിത്രം പറയുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ നയിക്കുന്ന ശില്പശാലകളും നടക്കുന്നു. പങ്കെടുക്കാന്ആഗ്രഹിക്കുന്നവര്ക്കുള്ള പ്രത്യേക റജിസ്ട്രേഷന് കൗണ്ടറുകളുമുണ്ട്.
യുദ്ധ ഭീകരതയെ കുറിച്ച് പറയുന്ന കോറി റിച്ചാഡ്സിെൻറ 1000 വേഡ്സ്, ഹോങ്കോങ് കാഴ്ച്ചകള്‍ പറയുന്ന അന്‍സി യോങിെൻറ അര്‍ബന്‍ ജങ്ക്ള്‍, മുഹമ്മദ് അല്‍ മുസബ്ബിയുടെ സുക്കാത്ര കാഴ്ച്ചകള്‍, ഡേവീഡ് ന്യൂട്ടൻെറ ടൈം ടു ലുക്ക്, ഇന്ത്യൻ കഥപറയുന്ന ഫോട്ടോ വാക്, കീത്ത് ബേറിെൻറ സേവ് ദി സാള്‍ട്ട്, ഇറാന് വിപ്ലവ കാലത്തെ എടുത്ത് കാട്ടുന്ന ഡേവിഡ് ബര്നറ്റിെൻറ 44 ഡെയ്സ്, രണ്ട് അഫ്ഘാനുകളെ അടയാളപ്പെടുത്തുന്ന കൈറ്റ് ബ്രുക്സിെൻറ ഇന്‍ ദി ലൈറ്റ് ഓഫ് ടാര്കനസ്, മംഗോളിയയുടെ പ്രകൃതി ഭംഗിയെ പ്രതിപാദിക്കുന്ന യൂസഫ് ആല് സാബിയുടെ ഗോള്‍ഡന്‍ ഈഗിള്‍സ് ഓഫ് മംഗോളിയ, യുദ്ധം തച്ചുടച്ച ഇറാഖിെൻറ കലങ്ങിയ കാഴ്ച്ചകളെ വരച്ച് കാട്ടുന്ന മാന്‍ ഹബീബിെൻറ ഐ ഓഫ് ഇറാഖ് തുടങ്ങി നിരവധി ചിത്രങ്ങള്‍ വരെയുണ്ട് പ്രദര്‍ശനത്തില്‍. ഒരൊറ്റ ഭാഷയിലൂടെ ലോകത്തെ എല്ലാ സംസ്കാരങ്ങളും കൈമാറ്റം ചെയ്യുന്നതാണ് ഫൊട്ടോഗ്രഫി ഉത്സവത്തിെൻറ സവിശേഷത. ഫൊട്ടോഗ്രഫർമാർക്ക് ലോകത്ത് നിർണായക സന്ദേശങ്ങൾ പകരാനും മനുഷ്യെൻറ ധർമബോധത്തെ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് ഷാർജ മീഡിയാ കൗൺസിൽ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ നടക്കുന്ന എക്സ്പോഷറിലേയ്ക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
