എക്സ്പോഷറിൽ മലയാളി സഹോദരിമാരുടെ ക്ലിക്കുകള്‍
text_fieldsഷാര്‍ജ: അല്‍താവൂനിലെ എക്സ്പോ സെൻററില്‍ ആരംഭിച്ച എക്സ്പോഷര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി പ്രദര്‍ശനത്തില്‍ മലയാള കരക്ക് അഭിമാനമായി രണ്ട് സഹോദരിമാരുണ്ട്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി രംഗത്ത് മുദ്രപതിപ്പിച്ച കൊല്ലം പരവൂര്‍ സ്വദേശികളായ നിഷ പുരുഷോത്തമനും നിത്യ പുരുഷോത്തമനുമാണ് കിടിലൻ ചിത്രങ്ങളുമായിഎത്തിയിരിക്കുന്നത്. പ്രകൃതിയെ കൂടുതല്‍ ആഴത്തില്‍ അറിയാനും അടുക്കാനും സാധിക്കുന്നത് കാട്ടിനുള്ളിലായിരിക്കുമ്പോഴാണ് പറയുന്ന നിഷ, കെനിയയിലെ മസായ് വനത്തിലൂടെ എറെ ദൂരം നടന്നിട്ടുണ്ട്. ഇവിടെ നിന്ന് പകര്‍ത്തിയ പുള്ളി പുലിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. നിത്യയുടെ ക്ലിക്കുകള്ക്കിഷ്ടം സ്വന്തം പരിസരങ്ങളാണ്. യു.എ.ഇയില്‍ ഉണ്ടായിരുന്ന കാലത്ത് ഇവിടെയുള്ള കാഴ്ച്ചകളാണ് പകര്‍ത്തിയതെങ്കില്‍ ഇപ്പോള്‍ മലയാള കരയിലൂടെയാണ് സഞ്ചാരം. നിത്യ പകര്‍ത്തിയ അല്‍ ഖുദ്റ തടാകത്തിലെ ചിറകടികള്‍ ശ്രദ്ധേയമാണ്.
നിഷക്ക് കാട് പകരുന്നത് ചിത്രങ്ങള്‍ മാത്രമല്ല. മനസിനെ ശാന്തമായി മേയാന്‍ വിടുന്ന ഇടം കൂടിയാണത്. കേരള സര്‍ക്കാറിെൻറ പ്രോജക്റ്റുമായി കാട്ടിലൂടെ അലഞ്ഞ് നടന്നത് ആറുമാസമാണ്. ദിവസവും 10 മുതല്‍ 20 കിലോമീറ്ററുകളോളം കാട്ടിൻെറ വിജനമായ ഇരുണ്ട പച്ചപ്പിലൂടെ നടക്കണം. ട്രക്കിങിനിടെ കടുവകളുടെ ചിത്രം പകര്‍ത്താനായത് വലിയ ഭാഗ്യമായിട്ടാണ് നിഷ കരുതുന്നത്. ഉത്തരേന്ത്യയിലെ കാടുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു കടുവയുടെ ചിത്രം പകര്‍ത്തുക എന്നാല്‍ അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ കേരളത്തിലെ കാടുകളില്‍ അതൊരു സൗഭാഗ്യം തന്നെയാണെന്ന് നിഷ പറയുന്നു. 10 വര്‍ഷമായി നിഷ ഈ രംഗത്ത് എത്തിയിട്ട്. നിത്യ നാലുവര്‍ഷവും. ഫോട്ടോ കാണാനെത്തുന്നവരെ വെറും കാഴ്ച്ചക്കാരാക്കാതെ അവരെ പ്രകൃതിയോട് ഇണക്കുവാനാണ് ഈ സഹോദരിമാര്ക്കിഷ്ടം. എക്സ്പോഷറില്‍ മംസാര്‍ ഭാഗത്താണ് ഇവരുടെ പ്രദര്‍ശനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
