Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷണപ്രേമികളുടെ...

ഭക്ഷണപ്രേമികളുടെ സ്വർഗമാവും എക്​സ്​പോ

text_fields
bookmark_border
dubai expo
cancel

ഭക്ഷണപ്രേമികളുടെ സ്വർഗമായിരിക്കും എക്​സ്​പോയെന്നാണ്​ സംഘാടകർ മുൻകൂട്ടി അറിയിച്ചിരിക്കുന്നത്​. ഈ വാക്ക്​ വെറുതെയാവില്ലെന്ന്​ ദുബൈയെ അറിയുന്നവർക്ക്​ നന്നായറിയാം. ലോകൈക രുചികൾ ഒരുമിക്കുന്ന ഗൾഫൂഡും ലോകത്തി​െൻറ സംഗമ വേദിയായ ​​േഗ്ലാബൽ വില്ലേജുമെല്ലാം ഇതിന്​ നേർസാക്ഷികളാണ്​. മികവി​െൻറ സ്വന്തം കഥകളെ കടത്തിവെട്ടുന്നതായിരിക്കും എക്​സ്​പോ വേദിയിലെ ഭക്ഷണ ശാലകൾ.

200ലേറെ ഭക്ഷണ ഔട്ട്​ലെറ്റുകൾ ഇവിടെയുണ്ടാകുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ രുചികൾ അനുഭവിച്ചറിയാൽ ഈയൊരു വേദിയിലെത്തിയാൽ മതിയാവും. ​അന്താരാഷ്​ട്ര റസ്​റ്റാറൻറുകളുടെ ശാഖകൾ ആറ്​ മാസവും എക്​സ്​പോയിൽ പ്രവർത്തിക്കും. ഓളം പകരാൻ 20 സെലിബ്രിറ്റി ​െഷഫുകൾ എത്തും. അന്താരാഷ്​ട്ര റസ്​റ്റാറൻറുകൾ മാത്രമല്ല, പ്രദേശിക രുചിഭേദങ്ങളൊരുക്കുന്ന ചെറിയ ഔട്ട്​ലെറ്റുകൾ, എക്​സ്​പോ എക്​സ്​ക്ലൂസീവ്​ ഭക്ഷണശാലകൾ, ​തട്ടുകട ഭക്ഷണം, സ്​നാക്​സ്​, ഫുഡ്​ ട്രക്കുകൾ, 200ൽ ഏതെ വ്യത്യസ്​ത പാനീയങ്ങൾ തുടങ്ങിയവയെല്ലാം ദുബൈയുടെ സ്വാദ്​ മാറ്റിയെഴുതും. ​

ജിപ്​സി ഷെഫ്​ എന്നറിയപ്പെടുന്ന ഡേവിഡ്​ മിയേഴ്​സാണ്​ പ്രമുഖ സെലിബ്രിറ്റി ഷെഫ്​. രാജ്യാന്തര അവാർഡുകൾ നേടിയ ഷെഫുമാരായ മോറി സാക്കോ, ലൈഫ്​ സ്​റ്റൈൽ ഗുരു എന്നറിയപ്പെടുന്ന മാത്യു കെന്നി തുടങ്ങിയവരും എക്​സ്​പോയിലെ സന്ദർശകർക്ക്​ വിരുന്നൊരുക്കും. യു.കെയിലെ ബ്രെഡ്​ എഹെഡിലെ ബർഗറും ​ബിസ്​റ്റേഴ്​സും മുതൽ ഇറ്റാലിയൻ റസ്​റ്റാറൻറായ സ്​കാർപെറ്റയുടെ ബുറാറ്റ ബാർ വരെ സകലമാന വിഭവങ്ങളും ഇവിടെയുണ്ടാകും. ഇന്ത്യയുടെ വിവിധ മേഖലകളിലെ ഭക്ഷ്യവിഭവങ്ങളും എക്​സ്​പോയിലെത്തും.

കേരളത്തി​െൻറ കൊച്ചു തട്ടുകട വിഭവം മുതൽ ​ഉത്തരേന്ത്യയിലെയും കശ്​മീരിലെയും അറിയപ്പെടാത്ത രുചികൾ വരെ സന്ദർശകരുടെ വായിൽ വെള്ളമൂറിക്കും. കൊറിയൻ- ജാപ്പനീസ്​ ഫ്യൂഷൻ ബ്രാൻഡായ കൊജാക്കി, തായ്​ സ്​ട്രീറ്റ്​ ഫുഡായ ലോങ്​ ചിം, മെഡിറ്ററേനിയൻ കടലിടുക്കുകളിലെ മത്സ്യ വിഭവങ്ങൾ തുടങ്ങിയവയെല്ലാം എക്​സ്​പോയിലെ അടുക്കളകളെ സമ്പന്നമാക്കും. ഇതിനെല്ലാം പുറമെ, ആതിഥ്യ സംസ്​കാരത്തിൽ പ്രശസ്​തരായ ഇമാറാത്തികളുടെ പ്രത്യേക വിഭവങ്ങളും അതിഥികൾക്ക്​ സ്വീകരണമൊരുക്കും. മറ്റ്​ ഗൾഫ്​ രാജ്യങ്ങളുടെ ഭക്ഷ്യസംസ്​കാരത്തെ കുറിച്ച്​ അറിയാനുള്ള വേദി കൂടിയാകും എക്​സ്​പോ. 191 രാജ്യങ്ങളിൽ ഭൂരിപക്ഷവും സ്വന്തം പവലിയനുകളിൽ ഭക്ഷണം വിളമ്പും. ലോകത്തിലെ ഏറ്റവും മികച്ച ഷെഫുമാരായിരിക്കും ദുബൈയിൽ എത്തുക എന്ന്​ അധികൃതർ ഉറപ്പുനൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2020uaeemarat beats
News Summary - Expo will be a food lover's paradise
Next Story