Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സ്​പോ വില്ലേജ്​ താമസക്കാർക്കായി ഒരുങ്ങുന്നു

text_fields
bookmark_border
എക്സ്​പോ വില്ലേജ്​ താമസക്കാർക്കായി ഒരുങ്ങുന്നു
cancel
Listen to this Article

ദു​ബൈ: ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച വി​ശ്വ​മേ​ള​യു​ടെ ന​ഗ​രി​ക്ക്​ സ​മീ​പ​ത്താ​യി എ​ക്സ്​​പോ വി​ല്ലേ​ജ്​ എ​ന്ന​പേ​രി​ൽ താ​മ​സ​മേ​ഖ​ല സ​ജ്ജ​മാ​കു​ന്നു. എ​ക്സ്​​പോ ന​ഗ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ വി​ല്ലേ​ജി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും സൈ​ക്ലി​ങ്​ പാ​ത​ക​ളും ക​ട​ക​ളും ക​ഫേ​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. 38,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള പാ​ർ​ക്കും റ​ണി​ങ്​ ട്രാ​ക്കും സൈ​ക്ലി​ങ്​ പാ​ത​യു​മു​ള്ള എ​ക്‌​സ്‌​പോ വി​ല്ലേ​ജ് താ​മ​സ​ത്തി​ന്​ തി​ക​ച്ചും യോ​ജി​ച്ച സ്ഥ​ല​മാ​യാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഭാ​വി​യു​ടെ ന​ഗ​ര​മാ​യി എ​ക്സ്​​പോ ന​ഗ​രി​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന 'ഡി​സ്​​ട്രി​ക്​​ട്​ 2020'ന്റെ ​ഭാ​ഗ​മാ​യി ഈ ​വി​ല്ലേ​ജ്​ മാ​റും.

എ​ക്സ്​​പോ ന​ഗ​രി​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന​ടു​ത്തു​നി​ന്ന്​ മി​നി​റ്റു​ക​ൾ മാ​ത്രം അ​ക​ല​ത്തി​ലു​ള്ള വി​ല്ലേ​ജി​ലെ നാ​ല് വ്യ​ത്യ​സ്ത ക്ല​സ്റ്റ​റു​ക​ളാ​യി 15 കെ​ട്ടി​ട​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് പാ​ർ​പ്പി​ട​സ​മു​ച്ച​യം. നേ​ര​ത്തെ എ​ക്സ്​​പോ​യി​ൽ ​പ്ര​വ​ർ​ത്തി​ക്കാ​നാ​യി എ​ത്തി​യ വി​ദേ​ശ​പ്ര​തി​നി​ധി​ക​ളു​ടെ താ​മ​സ​സ്ഥ​ല​മാ​യാ​ണ്​ ഇ​ത്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നാ​ല് ക്ല​സ്റ്റ​റു​ക​ളി​ലാ​യി 2273 അ​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളാ​ണു​ള്ള​ത്. എ​ക്‌​സ്‌​പോ സ​മ​യ​ത്ത് ഇ​തി​ൽ 97 ശ​ത​മാ​ന​വും നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഈ ​ജീ​വ​ന​ക്കാ​രു​ടെ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​വ​രെ​ല്ലാം ഒ​ഴി​യു​മെ​ന്ന്​ അ​പ്പാ​ർ​ട്ട്മെ​ന്‍റ്​ ചു​മ​ത​ല​യു​ള്ള ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​ർ പ്രോ​ജ​ക്ട്​ മാ​നേ​ജ​ർ മ​ഹ്​​മൂ​ദ്​ അ​ൽ നാ​യി​ബ്​ പ​റ​ഞ്ഞു. അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​തി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്റ്റു​ഡി​യോ മു​ത​ൽ മൂ​ന്ന്​ ബെ​ഡ്​ റൂം ​അ​പ്പാ​ർ​ട്ട്മെൻറു​ക​ൾ വ​രെ​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​തി​ന്‍റെ വി​ല അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു​ടും​ബ​ങ്ങ​ൾ, ദ​മ്പ​തി​ക​ൾ, ​സ്​​റ്റാ​ർ​ട്ട​പ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രെ ഇ​വി​ടേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ അ​ധി​കൃ​​ത​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expo Village Preparing for residents
Next Story