രണ്ടുമാസം അകലെ എക്സ്പോ
text_fieldsഎക്സ്പോ 2020യിലെ പവലിയൻ •ചിത്രം: സമീഹ അൻസാരി
ദുബൈ: മഹാമേളയിലേക്ക് യു.എ.ഇയുടെ കാത്തിരിപ്പുദൂരം കുറയുന്നു. ദുബൈ എക്സ്പോയിലേക്ക് ഇനി 60 ദിവസത്തിെൻറ അകലം മാത്രം. അഞ്ചു വർഷം മുമ്പ് തുടങ്ങിയ ഒരുക്കം പൂർത്തിയാകുന്നതോടെ ഒക്ടോബർ ഒന്നിന് എക്സ്പോയുടെ കർട്ടൻ ഉയരും.
എക്സ്പോക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കുേമ്പാഴും ആശങ്കയായി യാത്രാവിലക്കും കോവിഡും ഒപ്പമുണ്ട്. എന്നാൽ, ഏത് വെല്ലുവിളികളെയും മറികടക്കുന്ന യു.എ.ഇ ഭരണകൂടത്തിെൻറ നിശ്ചയദാർഢ്യം വെളിപ്പെടുത്തുന്നതാണ് എക്സ്പോയുടെ ഒരുക്കം. ഒരിഞ്ച് പിറകോട്ടില്ലാതെ മുന്നിലേക്ക് തന്നെയാണ് ഓരോ ചുവടും. വരും ദിവസങ്ങളിൽ ഓരോ പവലിയനുകളായി തുറക്കപ്പെടും.
എക്സ്പോ വേദിയിലേക്കുള്ള മെട്രോ സ്റ്റേഷനുകൾ ജീവനക്കാർക്കായി തുറന്നു. ടിക്കറ്റ് നിരക്കും ഓഫറുകളും പ്രഖ്യാപിച്ചു. യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് നൽകാനാണ് എമിറേറ്റ്സിെൻറ തീരുമാനം. വരും ദിവസങ്ങളിൽ മറ്റ് എയർലൈനുകളും സമാന ഓഫറുകൾ പ്രഖ്യാപിച്ചേക്കാം. ഇതിന് പുറമെ, ഹോട്ടലുകളും വിനോദകേന്ദ്രങ്ങളും ടിക്കറ്റുമായി ബന്ധപ്പെട്ട ഓഫറുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
യു.എ.ഇയിൽ വന്ന് എക്സ്പോ കണ്ട് തിരികെ പോകാനുള്ള ഫുൾ പാക്കേജുകളും വരും ദിവസങ്ങളിൽ കാണാൻ കഴിയും. ഇതിന് തടസ്സമായി നിൽക്കുന്ന യാത്രാവിലക്കുകൾ വൈകാതെ നീങ്ങുമെന്ന പ്രതീക്ഷയിലാണ് സംരംഭകരും. 2300ഓളം സ്ഥാപനങ്ങൾ വഴിയാണ് ടിക്കറ്റ് വിൽപന.ഇന്ത്യൻ പവലിയൻ നിർമാണം അവസാനഘട്ടത്തിലാണ്. ഒരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞദിവസം എക്സ്പോ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
ഇന്ത്യയുടെ ലോഗോയും പ്രകാശനം ചെയ്തിരുന്നു. സെപ്റ്റംബർ ആദ്യ വാരത്തോടെ ഇന്ത്യൻ പവലിയൻ പൂർത്തിയാകും. സസ്റ്റൈനബ്ലിറ്റി പവലിയൻ നേരത്തെ തുറന്നിരുന്നു. ഇവിടേക്ക് പ്രവേശനവും അനുവദിച്ചിരുന്നു. എന്നാൽ, നിലവിൽ പ്രവേശനം നൽകുന്നില്ല. ആഗസ്റ്റ് 14ന് മുമ്പ് സീസൺ ടിക്കറ്റോ ഫാമിലി പാക്കോ എടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉദ്ഘാടന ദിവസം മുഖ്യാതിഥികൾക്കൊപ്പം വേദിയിലെത്താനുള്ള അവസരവും നൽകും.
യാത്രക്കാർക്ക് എക്സ്പോ 2020 പ്രവേശന പാസ് അനുവദിക്കുമെന്ന് എമിറേറ്റ്സ്
ദുബൈ: എക്സ്പോ കാലയളവിൽ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മേളയിലേക്ക് ഒരു ദിവസത്തെ പ്രവേശന പാസ് അനുവദിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31വരെ എമിേററ്റ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം. ആറുമണിക്കൂർ ഇടവേളയുണ്ടെങ്കിൽ ദുബൈ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും പാസ് ലഭിക്കും. വിമാനം റദ്ദാക്കുകയോ യാത്രമാറ്റുകയോ ചെയ്താൽ പാസ് അസാധുവാകുമെന്നും എമിറേറ്റ്സ് വെബ്സൈറ്റ് വഴി അറിയിച്ചു. ഇതിനകം ടിക്കറ്റ് എടുത്തവർക്ക് വിവരങ്ങൾ നൽകിയാൽ ടിക്കറ്റ് ലഭിക്കുന്നതാണ്.
എക്സ്പോ 2020 പ്രവേശന ടിക്കറ്റ് ജൂലൈ 18 മുതൽ ലോകാടിസ്ഥാനത്തിൽ വിൽപന ആരംഭിച്ചു. ആറുമാസം നീളുന്ന മേളയിൽ ഒരുദിവസത്തെ പ്രവേശനത്തിന് 95 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 195 ദിർഹമിന് ഒരുമാസത്തെയും 495 ദിർഹമിന് ആറുമാസത്തേക്കും ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

