എക്സ്പോ: ടിക്കറ്റ് നിരക്ക് 45 ദിർഹമായി കുറച്ചു
text_fieldsദുബൈ: ദുബൈ എക്സ്പോയിലെ ടിക്കറ്റ് നിരക്ക് എല്ലാ ദിവസവും 45 ദിർഹമായി കുറച്ചു. നേരത്തെ പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹമും വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിർഹവുമായിരുന്നു പ്രവേശന നിരക്ക്. ഇനിമുതൽ എല്ലാ ദിവസവും 45 ദിർഹം മാത്രമായിരിക്കും.
18 വയസ്സിൽ താഴെയുള്ളവർക്കും 59 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റെടുക്കുന്നവർക്ക് 10 സ്മാർട് ക്യൂ ബുക്കിങ്ങുകളും ലഭിക്കും. ഇത്വഴി ബുക്ക് ചെയ്യുന്നവർക്ക് ക്യൂ നിൽക്കാതെ പവലിയനുകളിൽ പ്രവേശിക്കാം. നേരത്തെ സീസൺ പാസിെൻറ നിരക്കും കുറച്ചിരുന്നു.
495 ദിർഹമായിരുന്നതാണ് 195 ദിർഹമായി കുറച്ചത്. കഴിഞ്ഞ ദിവസം എക്സ്പോ സന്ദർശകരുടെ എണ്ണം 1.20 കോടി കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

