Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്സ്പോ: വാ​യി​ക്കാ​ൻ...

എ​ക്സ്പോ: വാ​യി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ച് ലൈ​വ് കോ​മി​ക് മൈം

text_fields
bookmark_border
എ​ക്സ്പോ: വാ​യി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ച് ലൈ​വ് കോ​മി​ക് മൈം
cancel
camera_alt

ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ലെ മൈം ​ക​ലാ​കാ​ര​ൻ​മാ​ർ

ഷാ​ർ​ജ: എ​ക്സ്പോ സെൻറ​റി​െൻറ വ​രാ​ന്ത​യി​ലൂ​ടെ​യും വി​വി​ധ പ​വ​ലി​യ​നു​ക​ളു​ടെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യും ബ​ഹു​വ​ർ​ണ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ പ​റ​യാ​തെ പ​റ​ഞ്ഞു​നീ​ങ്ങു​ന്ന മൈം ​ക​ലാ​കാ​ര​ൻ​മാ​ർ സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്നു. വാ​യ​ന​യു​ടെ പ്ര​സ​ക്തി​യാ​ണ് ഇ​വ​രു​ടെ മൈ​മി​ൽ ഇ​ത​ൾ വി​ട​ർ​ത്തു​ന്ന​ത്.

അ​ക്ഷ​ര​ങ്ങ​ളു​ടെ വൃ​ത്ത​ത്തി​ന​ക​ത്ത് നൃ​ത്തം ചെ​യ്തും കൈ​യി​ലെ സ്യൂ​ട്ട്കേ​സു​ക​ളു​മാ​യി ആ​ൾ​ക്കൂ​ട്ട​ത്തി​ല​ലി​ഞ്ഞു​മാ​ണ് ഇ​വ​ർ കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കു​ന്ന​ത്. സ​മ​യം പോ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് പാ​ഴാ​ക്കാ​ൻ നി​ന്നാ​ൽ ജീ​വി​തം പാ​ഴാ​യി പോ​കു​മെ​ന്നും വാ​യ​ന​യി​ലൂ​ടെ പു​ത്ത​ൻ​ചി​ന്ത​ക​ൾ ഇ​ത​ൾ വി​രി​യു​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് ക​ലാ​കാ​ര​ൻ​മാ​ർ പ​ക​രു​ന്ന​ത്. അ​വ​ര​വ​രു​ടെ ഫോ​ണു​ക​ളി​ൽ മാ​ത്രം അ​ലി​ഞ്ഞി​ല്ലാ​താ​കാ​തെ, പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​നാ​ണ് ഈ ​നാ​ൽ​വ​ർ സം​ഘം ഉ​ണ​ർ​ത്തു​ന്ന​ത്. യ​ഥാ​ർ​ഥ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ന​മു​ക്ക് തി​ടു​ക്കം വേ​ണം, ചി​ല​പ്പോ​ൾ ന​മ്മ​ൾ വേ​ഗ​ത കു​റ​ക്കു​ക​യും സ​മ​യ​മെ​ടു​ക്കു​ക​യും വേ​ണം. അ​ക്ഷ​ര​ങ്ങ​ളു​ടെ അ​മൃ​തി​നോ​ളം വ​രി​ല്ല മ​റ്റൊ​ന്നും തു​ട​ങ്ങി​യ സ​ന്ദേ​ശ​വും ക​ലാ​കാ​ര​ൻ​മാ​ർ ആം​ഗ്യ​ത്തി​ലൂ​ടെ ആ​വി​ഷ്​​ക​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020
News Summary - Expo: Live comic mime promoting reading
Next Story