Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാഞ്ചസ്​റ്റർ...

മാഞ്ചസ്​റ്റർ സിറ്റിയുടെ പരിശീലന കിറ്റിലും എക്​സ്​പോ

text_fields
bookmark_border
മാഞ്ചസ്​റ്റർ സിറ്റിയുടെ പരിശീലന കിറ്റിലും എക്​സ്​പോ
cancel
camera_alt

എക്​സ്​പോയുടെ പരിശീലന ജഴ്​സിയിൽ മാഞ്ചസ്​റ്റർ സിറ്റി താരം റിയാദ്​ മെഹ്​റിസ്​

ദുബൈ: എക്​സ​്​പോയുടെ ഖ്യാതി ലോകമെങ്ങും വ്യാപിപ്പിക്കാൻ മാഞ്ചസ്​റ്റർ സിറ്റിയുടെ പരിശീലനക്കളരിയും. സിറ്റിയുടെ പുരുഷ വനിത ടീമുകളുടെ പരിശീലനം ഇനി മുതൽ എക്​സ്​പോ ജഴ്​സി അണിഞ്ഞായിരിക്കും. പരിശീലന കിറ്റ്​ കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി. എക്​സ്​പോയുടെ പങ്കാളികളാണ്​ മാഞ്ചസ്​റ്റർ സിറ്റി.

എക്​സ്​പോ സൈറ്റിൽ ദിവസവും ഫുട്​ബാൾ സെഷനുകൾ നടത്താനും സിറ്റിക്ക്​ പദ്ധതിയുണ്ട്​. ഇതിനായി സിറ്റിയുടെ പരിശീലകരും ജീവനക്കാരും ഇവിടെയുണ്ടാകും. മാഞ്ചസ്​റ്ററിലെ പരിശീലനക്കളരിയിലെ 'അടവുകൾ' തന്നെയാണ്​ ഇവിടെയും പഠിപ്പിക്കുന്നതെന്ന്​ അധികൃതർ പറയുന്നു. ഇതിനു​ പുറമെ, ഇംഗ്ലണ്ടിലെ ഇത്തിഹാദ്​ സ്​റ്റേഡിയത്തിലെയും സിറ്റി ഫുട്​ബാൾ അക്കാദമിയിലെയും ബോർഡുകളിൽ എക്​സ്​പോയുടെ പേര്​ തെളിയും. സിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴിയും എക്​സ്​പോയുടെ ഖ്യാതി ലോകം അറിയും. സിറ്റിക്ക്​ പുറമെ, ഇറ്റാലിയൻ ക്ലബ്​ എ.സി മിലാൻ, ഐ.പി.എൽ ക്ലബ്​ രാജസ്​ഥാൻ റോയൽസ്​, ഐ.എസ്​.എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്​.സി എന്നിവരും എക്​സ്​പോയുടെ പങ്കാളികളാണ്​. ഈ ക്ലബുകളിലെ താരങ്ങൾ എക്​സ്​പോ വേദികളിൽ സന്ദർശനം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester Cityexpo2020
News Summary - Expo at Manchester City's training kit
Next Story