Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനഗരം എക്​സ്​പോ...

നഗരം എക്​സ്​പോ തിരക്കിൽ

text_fields
bookmark_border
നഗരം എക്​സ്​പോ തിരക്കിൽ
cancel
camera_alt

എക്​സ്​പോയെ വരവേൽക്കാൻ ഷാർജയിൽ സ്ഥാപിച്ച ബോർഡ്                            •ചിത്രം: സിറാജ്​ വി.പി. കീഴ്​മാടം

ദുബൈ: ദുബൈ നഗരം മാത്രമല്ല, യു.എ.ഇ ഒന്നടങ്കം എക്​സ്​പോ 2020ലേക്ക്​ അലിഞ്ഞുചേർന്നിരിക്കുകയാണ്​. എക്​സ്​പോയുടെ ചർച്ചകളും ചിത്രങ്ങളുമാണ്​ എവിടെയും. ലോകത്തി​െൻറ സംഗമം ഒരുക്കാൻ യു.എ.ഇ ഒരുങ്ങി. രണ്ട്​ ദിവസം കഴിഞ്ഞാൽ എക്​സ്​പോ വേദിയിൽ മേളപ്പെരുക്കം തുടങ്ങും. എല്ലാ എമിറേറ്റുകളിലും മഹാമേളയെ വരവേൽക്കാൻ ഹോർഡിങ്ങുകൾ സ്​ഥാപിച്ചിട്ടുണ്ട്​. ദുബൈയിലെ ആർ.ടി.എ ബസുകളും മെട്രോയും എക്​സ്​പോമയമാണ്​. വിവിധ രാജ്യങ്ങളിൽനിന്ന്​ പതിനായിരങ്ങളാണ്​ നഗരത്തിൽ എത്തിയത്​. ഇതി​െൻറ ഓളങ്ങൾ ഹോട്ടൽ മേഖലയിൽ അടക്കം ദൃശ്യമാണ്​. 191 രാജ്യങ്ങളുടെ പവലിയനുകളാണ്​ എക്​സ്​പോയിലുള്ളത്​. ഈ രാജ്യങ്ങളിൽനിന്നുള്ള സംഘം ദുബൈയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്​. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ അബൂദബിയിലും നിരവധി ആളുകളാണ്​ താമസിക്കുന്നത്​. ദുബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എക്​സ്​പോ സന്ദർശകർ താമസിക്കുന്നത്​ ഷാർജയിലാണ്​. എത്തിപ്പെടാനുള്ള എളുപ്പവും കുറഞ്ഞ വാടകയുമാണ്​ ഷാർജയെ ​പ്രിയപ്പെട്ടതാക്കുന്നത്​. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക്​ എക്​സ്​പോ വേദിയിലേക്ക്​ സൗജന്യമായി എത്താൻ ബസുണ്ട്​. യാത്ര, എക്​സ്​പോ ടിക്കറ്റ്​ അടക്കം പാക്കേജുകളും ഹോട്ടലുകാർ നൽകുന്നു​.

നിരവധി മലയാളികളാണ്​ എക്​സ്​പോ വളൻറിയറാകാൻ രജിസ്​റ്റർ ചെയ്​തത്​. ലാഭേച്ഛയില്ലാതെയാണ്​ ഇവരുടെ പ്രവർത്തനം. ഇവർക്ക്​ പരിശീലനവും നടക്കുന്നുണ്ട്​. കോവിഡ്​ രോഗികൾ കുറയുന്നത്​ യു.എ.ഇയിലുള്ളവർക്ക്​ എക്​സ്​പോയിൽ പ​ങ്കെടുക്കാനുള്ള ആത്​മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്​. ദിവസവും 300ൽ താഴെ രോഗികൾ മാത്രാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. വാക്​സിനേഷൻ 100 ശതമാനത്ത​ിലേക്കെത്തുന്നതും ആത്​മവിശ്വാസം വർധിപ്പിക്കുന്നു. മറ്റ്​ എമിറേറ്റുകളിൽനിന്ന്​ എക്​സ്​പോ വേദിയിലേക്ക്​ നേരിട്ട്​ ബസ്​ സർവിസ്​ ഏ​ർപ്പെടുത്തിയിട്ടുണ്ട്​. ഇതോടെ, സാധാരണക്കാർക്ക്​ ​ബുദ്ധിമുട്ടില്ലാതെ നേരിട്ട്​ എക്​സ്​പോയിലേക്ക്​ എത്താൻ കഴിയും. വിവിധ എമിറേറ്റുകളിൽ ഒന്നോടെ പുതിയ ബസ്​ സ്​റ്റേഷനും തുറക്കുന്നുണ്ട്​. ഓരോ എമിറേറ്റിലെയും പൊലീസ്​ അടക്കം അധികൃതർ ഒരുക്കങ്ങൾ വിലയിരുത്തുന്നു​. വ്യാഴാഴ്​ച രാത്രി ഉദ്​ഘാടനച്ചടങ്ങിൽ​ ക്ഷണിക്കപ്പെട്ടവർക്ക്​ മാത്രമാണ്​ അനുമതി. എന്നാൽ, ചാനലുകളിലൂടെയും എക്​സ്​പോ ടി.വിയിലൂടെയും തത്സമയ സംപ്രേഷണം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expo 2021
News Summary - Expo 2021: Busy in Dubai city
Next Story