Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സ്പോ 2020 ഡയറക്ടര്‍ക്ക് റാസല്‍ഖൈമയില്‍ സ്വീകരണം

text_fields
bookmark_border
എക്സ്പോ 2020 ഡയറക്ടര്‍ക്ക് റാസല്‍ഖൈമയില്‍ സ്വീകരണം
cancel

റാസല്‍ഖൈമ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020 എക്്സ്പോയുടെ  പ്രവര്‍ത്തനങ്ങളില്‍ റാക് പൊലീസും പങ്കാളികളാണെന്ന് റാക് പൊലീസ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്​ദുല്ല ഖമീസ് അല്‍ അദീദി അഭിപ്രായപ്പെട്ടു. എക്സ്പൊ 2020 ഡയറക്ടര്‍ ആയിശ അല്‍ ഗാഫ്റിക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്സ്പോ വിജയകരമാക്കാന്‍ രാജ്യത്തെ വിവിധ വകുപ്പുകള്‍ സംയുക്ത പ്രവര്‍ത്തനത്തിലാണ്. സുരക്ഷിതവും യു.എ.ഇയുടെയും അനുബന്ധ രാജ്യങ്ങളുടെയും വളര്‍ച്ചക്കും ഗതിവേഗം നല്‍കുന്നതായിരിക്കും എക്സ്പോയെന്നും അദ്ദേഹം തുടര്‍ന്നു. പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഗാനിം അഹമ്മദ് ഗാനിം, സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expo 2020-welcome
Next Story