Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​​ട്ട​​ക​​യാ​​ത്ര...

ഒ​​ട്ട​​ക​​യാ​​ത്ര സം​​ഘ​​ത്തെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി ശൈ​​ഖ്​ മു​​ഹ​​മ്മ​​ദി​െൻറ സ​​ന്ദ​​ർ​​ശ​​നം

text_fields
bookmark_border
ഒ​​ട്ട​​ക​​യാ​​ത്ര സം​​ഘ​​ത്തെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി ശൈ​​ഖ്​ മു​​ഹ​​മ്മ​​ദി​െൻറ സ​​ന്ദ​​ർ​​ശ​​നം
cancel
camera_alt

ഒ​​ട്ട​​ക​​യാ​​ത്ര സം​​ഘ​​ത്തെ അ​​ഭി​​വാ​​ദ്യം ചെ​​യ്യാ​​നെ​​ത്തി​​യ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്ന്​ ഇ​​റ​​ങ്ങു​​ന്നു

ദു​​ബൈ: അ​​ബൂ​​ദ​​ബി​​യി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ ഭാ​​ഗ​​മാ​​യ ലി​​വ മ​​രു​​ഭൂ​​മി​​യി​​ൽ​​നി​​ന്ന്​ ആ​​രം​​ഭി​​ച്ച്​ എ​​ക്​​​സ്​​​പോ-2020 ദു​​ബൈ​​യി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്​​​ട്ര ഒ​​ട്ട​​ക​​യാ​​ത്ര സം​​ഘ​​ത്തെ കാ​​ണാ​​ൻ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഒ​​ര​​തി​​ഥി​​യെ​​ത്തി. ഡി​​സം​​ബ​​ർ ഒ​​മ്പ​​തി​​ന്​ ആ​​രം​​ഭി​​ച്ച യാ​​ത്ര ചൊ​​വ്വാ​​ഴ്​​​ച എ​​ക്​​​സ്​​​പോ​​യി​​ൽ സ​​മാ​​പി​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ്​ യു.​​എ.​​ഇ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റും ​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ദു​​ബൈ ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ആ​​ൽ മ​​ക്​​​തൂം സാ​​ഹ​​സി​​ക യാ​​ത്രി​​ക​​രെ അ​​ഭി​​വാ​​ദ്യം ചെ​​യ്​​​ത​​ത്. 21 വ്യ​​ത്യ​​സ്​​​ത രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തി​​യ 29 യാ​​ത്ര​​ക്കാ​​രാ​​ണ്​ 13 ദി​​വ​​സം നീ​​ളു​​ന്ന യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ഹം​​ദാ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് ഹെ​​റി​​റ്റേ​​ജ് സെൻറ​​റാ​​ണ്​ ഏ​​റ്റ​​വും വ​​ലി​​യ മ​​രു​​ഭൂ കാ​​ര​​വ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

പ​​രി​​പാ​​ടി​​യു​​ടെ എ​​ട്ടാ​​മ​​ത്തെ എ​​ഡി​​ഷ​​നാ​​ണ്​ ഇ​​ത്ത​​വ​​ണ ഒ​​രു​​ക്ക​​പ്പെ​​ട്ട​​ത്. സീ​​ഹ്​ അ​​ൽ സ​​ലാ​​മി​​ൽ​ കാ​​ര​​വ​​നെ ക​​ണ്ടു​​മു​​ട്ടാ​​ൻ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ തി​​ങ്ക​​ളാ​​ഴ്​​​ച രാ​​വി​​ലെ​​യാ​​ണ്​ എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്. സ​​ഞ്ചാ​​രി​​ക​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്യു​​ക​​യും യാ​​ത്ര ശു​​ഭ​​ക​​ര​​മാ​​ക​​​ട്ടെ​​യെ​​ന്ന്​ ആ​​ശം​​സി​​ക്കു​​ക​​യും ചെ​​യ്​​​തു. ഹം​​ദാ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് ഹെ​​റി​​റ്റേ​​ജ് സെൻറ​​ർ സി.​​ഇ.​​ഒ അ​​ബ്​​​ദു​​ല്ല ഹം​​ദാ​​ൻ ബി​​ൻ ദം​​ലൂ​​കു​​മാ​​യി ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ കൂ​​ടി​​ക്കാ​​ഴ്​​​ച ന​​ട​​ത്തു​​ക​​യും ചെ​​യ്​​​തു. യു.​​എ.​​ഇ​​യു​​ടെ സാം​​സ്​​​കാ​​രി​​ക പൈ​​തൃ​​ക​​വും ലോ​​ക​​ത്തി​​ലെ വി​​വി​​ധ സം​​സ്​​​കാ​​ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സ​​ഹി​​ഷ്​​​ണു​​ത​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് ശൈ​​ഖ്​ മു​​ഹ​​മ്മ​​ദി​​നും ദു​​ബൈ കി​​രീ​​ടാ​​വ​​കാ​​ശി​​യും എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ കൗ​​ൺ​​സി​​ൽ ചെ​​യ​​ർ​​മാ​​നു​​മാ​​യ ശൈ​​ഖ്​ ഹം​​ദാ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ആ​​ൽ മ​​ക്​​​തൂ​​മി​​നും അ​​ബ്​​​ദു​​ല്ല ഹം​​ദാ​​ൻ ബി​​ൻ ദം​​ലൂ​​ക്​ ന​​ന്ദി​​യ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiExpo 2020Sheikh Mohammed's Surprise VisitInternational Camel Travel Team
News Summary - Expo 2020: Sheikh Mohammed's Surprise Visit to See the International Camel Travel Team
Next Story