Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്സ്പോ 2020 : ഇന്ത്യൻ...

എക്സ്പോ 2020 : ഇന്ത്യൻ പവലിയനിൽ പങ്കാളിത്തം പ്രഖ്യാപിച്ച് മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ്

text_fields
bookmark_border
എക്സ്പോ 2020 : ഇന്ത്യൻ പവലിയനിൽ പങ്കാളിത്തം പ്രഖ്യാപിച്ച് മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ്
cancel
camera_alt

എക്സ്പോ 2020യുടെ ഇന്ത്യൻ പവലിയനിൽ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ്, മലബാർ ഗോൾഡ്​ ആൻഡ്​  ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ്​ ഡയറക്​ടർ ഷംലാൽ അഹമ്മദ്, ഫിക്കി അസി. സെക്രട്ടറി ജനറൽ ഡോ. ഗുൻവീന ഛദ്ദ, സീനിയർ ഡയറക്​ടർ പ്രവീൺ കുമാർ മിത്തൽ, മലബാർ ഗ്രൂപ്​ വൈസ് ചെയർമാൻ കെ.പി. അബ്​ദുൽ സലാം, മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ചീഫ് മാർക്കറ്റിങ്​ ഓഫിസർ സലീഷ് മാത്യു എന്നിവർ 

ദുബൈ: ആഗോള തലത്തിലെ മുൻനിര ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ്​ 2021 ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020യുടെ ഇന്ത്യൻ പവലിയനിൽ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേ​േമ്പഴ്​സ്​ ഓഫ്കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്ട്രിയുമായാണ് (ഫിക്കി) മുഖ്യ സ്പോൺസർമാരിലൊരാളായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.

ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ്, മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ്​ ഡയറക്​ടർ ഷംലാൽ അഹമ്മദ് എന്നിവരാണ്​ കരാറിൽ ഒപ്പുവെച്ചത്​.

ഫിക്കി അസി. സെക്രട്ടറി ജനറൽ ഡോ. ഗുൻവീന ഛദ്ദ, സീനിയർ ഡയറക്​ടർ പ്രവീൺ കുമാർ മിത്തൽ, മലബാർ ഗ്രൂപ്​ വൈസ് ചെയർമാൻ കെ.പി. അബ്​ദുൽ സലാം, മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ചീഫ് മാർക്കറ്റിങ്​ ഓഫിസർ സലീഷ് മാത്യു എന്നിവരും ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സന്നിഹിതരായി.

പശ്​ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ ലോക എക്സ്പോയാണ് ദുബൈ എക്സ്പോ 2020. എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയൻ കഴിഞ്ഞ 75 വർഷത്തിനിടയിൽ സ്വന്തമാക്കിയ രാജ്യത്തി​െൻറ നേട്ടങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, അത് നൽകുന്ന ബിസിനസ്​ അവസരങ്ങൾ, സാംസ്​കാരിക വൈവിധ്യം, പൈതൃക സമ്പത്ത് എന്നിവ പ്രദർശിപ്പിക്കും. യുഗങ്ങളുടെ പഴക്കമുള്ള യോഗയുടെ പാരമ്പര്യം മുതൽ ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ പ്രവേശനം വരെ ഉൾപ്പെടുന്ന പവലിയൻ, ഊർജസ്വലവും അഭിലാഷപൂർണവുമായ ഇന്ത്യയെ അവതരിപ്പിക്കുന്നതായിരിക്കും.

മെഗാ ദീപാവലി, ഹോളി ആഘോഷങ്ങൾക്കും പവലിയൻ ആതിഥേയത്വം വഹിക്കും. ബിസിനസ്​, നവീകരണം, സ്​റ്റാർട്ടപ്പുകൾ എന്നിവയിൽ വിവിധ സംസ്ഥാനങ്ങൾക്ക് അവരുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേക പവലിയനുകളുമുണ്ടാകും.

മൂന്നാം നില, പ്രമുഖ ഇന്ത്യൻ കമ്പനികൾക്ക് വേണ്ടിയായിരിക്കും. മികച്ച ഇന്ത്യൻ ബ്രാൻഡുകൾ ഇവിടെ പ്രദർശിപ്പിക്കും. സമ്പന്നമായ ഇന്ത്യൻ ജ്വല്ലറി മേഖലയുടെ കല, സംസ്​കാരം, പൈതൃകം, പാരമ്പര്യം എന്നിവ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ആഗോള പ്രേക്ഷകർക്ക് മുന്നിൽ ഇവിടെ അവതരിപ്പിക്കും.

ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളും ഭാവിയിലേക്കുള്ള വീക്ഷണങ്ങളും അടയാളപ്പെടുത്താൻ സ്വാതന്ത്ര്യ ദിനാഘോഷം ആരംഭിച്ച വേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും, രാജ്യത്തി​െൻറ കരകൗശല ആഭരണങ്ങളുടെ കല, സംസ്​കാരം, പൈതൃകം, പാരമ്പര്യം എന്നിവ ആഗോളവേദിയിൽ പ്രദർശിപ്പിക്കുന്നതിനും എക്സ്പോ 2020യിലെ ഞങ്ങളുടെ സാന്നിധ്യം മികച്ച അവസരമൊരുക്കുമെന്ന്​ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ്​ ഡയറക്​ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

എക്സ്പോ വേളയിൽ ഇന്ത്യ പവലിയനുമായി വിവിധ പ്രൊമോഷനുകൾക്കും, പ്രദർശനങ്ങൾക്കും കൈകോർക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ജ്വല്ലറി നിർമാണവും കലയും അനുഭവിച്ചറിയാനുള്ള പ്രത്യേക മേഖലയും ഒരുക്കും.

പരമ്പരാഗത രീതികൾ ഉപയോഗിച്ച് സൗന്ദര്യാത്മകമായി രൂപകൽപന ചെയ്​ത ആഭരണങ്ങൾ ഉൾക്കൊള്ളുന്ന സിഗ്​നേച്ചർ ബ്രൈഡൽ ഷോ എക്സ്പോയിൽ അവതരിപ്പിക്കും.'മനസ്സുകളെ ചേർത്ത്​ ഭാവിയെ സൃഷ്​ടിക്കുക'എന്ന പ്രമേയത്തിൽ ഒരുക്കുന്ന ദുബൈ എക്സ്പോ 2020 ആറുമാസം നീളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PavilionExpo 2020Malabar Gold and Diamonds
News Summary - Expo 2020: Malabar Gold and Diamonds announces participation in Indian Pavilion
Next Story