Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എക്​സ്​പോയിൽ പ​ങ്കെടുക്കാൻ ഹോട്ട്​പാക്ക്​ മൂന്നുദിവസം അവധി നൽകി
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഎക്​സ്​പോയിൽ...

എക്​സ്​പോയിൽ പ​ങ്കെടുക്കാൻ ഹോട്ട്​പാക്ക്​ മൂന്നുദിവസം അവധി നൽകി

text_fields
bookmark_border

ദുബൈ: ഫുഡ്​ പാക്കേജിങ്​ ഉൽപന്ന നിർമാതാക്കളായ ഹോട്​പാക്ക്​ ഗ്ലോബൽ ജീവനക്കാർക്ക്​ എക്​സ്​പോയിൽ പ​ങ്കെടുക്കാൻ​ മൂന്നുദിവസം അവധി നൽകി. എക്​സ്​പോയിൽ പ്രദർശിപ്പിക്കുന്ന വിവിധ സംസ്​കാരങ്ങളെയും വിജ്ഞാനങ്ങളും അടുത്തറിയാൻ ജീവനക്കാർക്ക്​ അവസരമൊരുക്കുന്നതി​െൻറ ഭാഗമായാണ്​ അവധി നൽകുന്നതെന്ന്​ അധികൃതർ പ്രസ്​താവനയിൽ അറിയിച്ചു.

190ലേറെ രാജ്യങ്ങളുടെ സംസ്​കാരവും ബിസിനസ്​ സാധ്യതകളും മനസിലാക്കാൻ ലഭിക്കുന്ന വളരെ അപൂർവമായ അവസരമാണെന്ന്​ മനസിലാക്കിയാണ്​ ഹോട്ട്​പാക്ക്​ ഇത്തരമൊരു തീരുമാനം എടുത്തതെന്ന്​ ഗ്രൂപ്പ്​ എം.ഡി പി.ബി അബ്​ദുൽ ജബ്ബാർ പറഞ്ഞു. ഇതിലൂടെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാർക്ക്​ വിശ്വമേള ആസ്വദിക്കാനാവും. സന്ദർശനം ജീവനക്കാരിൽ പോസിറ്റീവ്​ ഇംപാക്​ട്​ ഉണ്ടാക്കുമെന്നും ആഗോള കാഴ്​ചപ്പാട്​ രൂപപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

എക്​സ്​പോ നിരവധി ബിസിനസ്​ സാധ്യതകൾ തുറക്കുകയും പല മേഖലകളെയും ശക്​തിപ്പെടുത്തുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇക്ക്​ പുറത്ത്​ മറ്റു ജി.സി.സി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും എക്​സ്​പോ സന്ദർശിക്കാൻ പ്രത്യേക സ്​കീമിന്​ കമ്പനി ആലോചിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiHotpackHotpack StallExpo 2020
News Summary - Expo 2020 Dubai firm Hotpack offers employees 3-day paid leave
Next Story