Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്​സ്​പോ:...

എക്​സ്​പോ: കണ്ണഞ്ചിപ്പിക്കുന്ന 10 പരിപാടികൾ

text_fields
bookmark_border
എക്​സ്​പോ: കണ്ണഞ്ചിപ്പിക്കുന്ന 10 പരിപാടികൾ
cancel

ദുബൈ: എക്​സ്​പോയുടെ രൂപവും ഭാവവും ഇന്നത്തെ പോലെയാകില്ല നാളെ എന്നാണ്​ സംഘാടകരുടെ ഭാഷ്യം. ദിവസവും പരിപാടികൾ മാറും. സംഗീതം, നൃത്തം, മാജിക്​, ലൈറ്റ്​ ഷോ, കലാപ്രകടനങ്ങൾ, രുചിമേളകൾ... ഇങ്ങനെ വൈവിധ്യങ്ങളാൽ​ സമ്പന്നമായ മഹാമേളയിലെ കണ്ണഞ്ചിപ്പിക്കുന്ന പത്ത്​ പരിപാടികൾ ഇന്ന്​ പരിചയപ്പെടാം..

1. ഉദ്​ഘാടന ചടങ്ങ്​

(സെപ്​റ്റംബർ 30)

രാത്രി 7.30നാണ്​ അൽവാസൽ പ്ലാസയിൽ ഉദ്​ഘാടന ചടങ്ങ്​ തുടങ്ങുന്നത്​. 90 മിനിറ്റ്​ നീളുന്ന പരിപാടിയിൽ ആയിരക്കണക്കിന്​ കലാകാരന്മാർ അണിനിരക്കും. എ.ആർ. റഹ്​മാ​െൻറ നേതൃത്വത്തിൽ ഓഡിഷൻ നടത്തി​ തി​രഞ്ഞെടുത്ത സ്​ത്രീകളുടെ സംഗീത ബാൻഡായ ഫിർദൗസ്​ ഓർക്കസ്​ട്രയുടെ അ​രങ്ങേറ്റവും ഇവിടെ നടക്കും. ലോകപ്രശസ്​ത സംഗീതജ്​ഞർ അണിനിരക്കുന്ന ചടങ്ങ്​ ലോകകപ്പ്​ പോലുള്ള മഹാമേളക്ക്​ സമാനമായ ഉദ്​ഘാടനമാണ്​ ഒരുക്കുന്നത്​. പ്രവേശനം ക്ഷണിക്കപ്പെട്ട വ്യക്​തികൾക്ക്​ മാത്രമാണെങ്കിലും എക്​സ്​പോ ടി.വിയിൽ തത്സമയ സംപ്രേഷണം ഉണ്ടാകും. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള ചാനലുകൾ വഴിയും സംപ്രേഷണം ചെയ്യുന്നുണ്ട്​.

2. ലേറ്റ്​ നൈറ്റ്​ ഷോ

(വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10.30 മുതൽ ഒരുമണി വരെ)

ദുബൈ മി​ല്ലേനിയം ആംഫി തിയറ്ററിലാണ്​ (ജൂബിലി സ്​റ്റേജ്​) പരിപാടി. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ ഗായകർ ഇവിടെ പാടിത്തകർക്കും. അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ പാതിരാത്രി വരെ ഉല്ലസിക്കാനുള്ള അവസരമായിരിക്കും ഈ വേദി സമ്മാനിക്കുക. മ്യൂസിക്​ ബാൻഡുകളായ കാൾ ആൻഡ്​ ദ റെഡാ മാഫിയ, ജയെ ആൻഡ്​ ഫോ തുടങ്ങിയവയെല്ലാം അണിനിരക്കും.

3. സ്​റ്റെപ്​ ആഫ്രിക്ക

(ഒക്​ടോബർ മൂന്ന്​ മുതൽ ആറ് വരെ​, ഏഴ്​ മുതൽ ഒമ്പത് വരെ)

ജൂബിലി സ്​റ്റേജിലും എർത്ത്​ സ്​റ്റേജിലുമാണ്​ ഈ പരിപാടി നടക്കുക. ആഫ്രിക്കൻ- അമേരിക്കൻ പരമ്പരാഗത സംഗീത നൃത്ത പരിപാടികളാണ്​ ഇവിടെ അരങ്ങേറുക. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ആഫ്രിക്കൻ നൃത്തച്ചുവടുകൾ എക്​സ്​പോയിലെത്തിയാൽ കാണാൻ അവസരമുണ്ട്​.

4. ആതിഫ്​ അസ്​ലം

(ഒക്​ടോബർ ഒമ്പത്​ രാത്രി 8.30 മുതൽ 10.30 വരെ)

ദുബൈ മില്ലേനിയം ആംഫി തിയറ്ററിലാണ്​ പാകിസ്​താനി ഗായകൻ ആതിഫ്​ അസ്​ലമി​െൻറ സംഗീത നിശ. ഇന്ത്യയിലെയും പാകിസ്​താനിലെയും സിനിമ ഗാനങ്ങളാകും ആതിഫി​െൻറ​ വേദിയിൽനിന്ന്​ മുഴങ്ങുക.

5. ജൽസത്​ നൈറ്റ്​

(എല്ലാ മാസവും ഒരു ദിവസം രാത്രി 8.30 മുതൽ 10.30 വരെ. ആദ്യ ഷോ ഒക്​ടോബർ 12ന്​)

അറബ്​ ലോകത്തി​െൻറ പരമ്പരാഗത ഗാനവും നൃത്തവും ഒരുക്കുന്നതായിരിക്കും ജൽസത്​ നൈറ്റ്​. 30 കലാകാരന്മാർ വേദിയിലെത്തും. ഒക്​ടോബർ 12 കഴിഞ്ഞാൽ നവംബർ എട്ട്​, ഡിസംബർ ആറ്​, ജനുവരി 12, ഫെബ്രുവരി ഒമ്പത്​, മാർച്ച്​ 15 എന്നീ ദിവസങ്ങളിലായിരിക്കും പരിപാടികൾ).

6. എക്​സ്​പോ ബീറ്റ്​സ്​

(എല്ലാ മാസവും ഒരു ദിവസം, ഒക്​ടോബർ ഏഴിന്​ തുടക്കം)

ജൂബിലി സ്​റ്റേജിലാണ്​ പരിപാടി. സംഗീത- സാംസ്​കാരിക മേളയാണിത്​. സംഗീതത്തിന്​ പുറമേ, സന്ദർശകർക്കായി നൃത്തങ്ങളും ഒരുക്കും. ട്രൈബൽ ബീറ്റ്​സ്​ മുതൽ ഐലൻറ്​ ബീറ്റ്​സ്​ വരെയുള്ള സംഗീത വിഭാഗങ്ങൾ ഇവിടെ കേൾക്കാം. ഇന്ത്യൻ പോപ്​ ജോടികളായ പരേഖും സിങ്ങുമായിരിക്കും ഇതി​െൻറ അവതാരകരായും പ്രധാന ഗായകരായും എത്തുക.

7. ഫിർദൗസ്​ ഓർക്കസ്​ട്ര

(ഒക്​ടോബർ 23, നവംബർ 16, 20, ജനുവരി 13, ഫെബ്രുവരി മൂന്ന്​, മാർച്ച്​ എട്ട്​ തീയതികളിൽ വൈകീട്ട്​ മൂന്ന്​, രാത്രി ഏഴ്​, എട്ട്​ മണിക്ക്​)

ഉദ്​ഘാടന ചടങ്ങിൽ ഫിർദൗസ്​ ഓർക്കസ്​ട്രയുടെ പ്രകടനം നേരിൽ ആസ്വദിക്കാൻ കഴിയാത്തവർ നിരാശപ്പെടേണ്ട.

ആറ്​ ദിവസങ്ങളിൽ കൂടി സന്ദർശകരെ വിസ്​മയിപ്പിക്കാൻ സംഘം നേരി​ട്ടെത്തും. 50 വനിതകളാണ്​ ഓർക്കസ്​ട്രയിലുള്ളത്​. എ.ആർ. റഹ്​മാനായിരിക്കും നേതൃത്വം.

8. ഫിഡെ വേൾഡ്​ ചെസ്​ ചാമ്പ്യൻഷിപ്​

(നവംബർ 24 മുതൽ ഡിസംബർ 16 വരെ)

ചെസ്​ പ്രേമികൾക്കും എക്​സ്​പോയിൽ സ്​ഥാനമുണ്ട്​. ദുബൈ എക്​സിബിഷൻ സെൻററിലാണ്​ ലോക ചെസ്​ ചാമ്പ്യൻഷിപ്പി​െൻറ ഫൈനൽ റൗണ്ട്​ അരങ്ങേറുന്നത്​. ലോക മുൻനിര താരങ്ങളായ നോർവെയുടെ മാഗ്​നസ്​ കാൾസണും ​ഇയാൻ നെപോനിയാചിയും പ​ങ്കെടുക്കും.

9. നഷീദ്​ അൽ വസ്​ൽ

(ജനുവരി 17, 23, ഫെബ്രുവരി 6, 27, മാർച്ച്​ 13, 20)

കുട്ടികളുടെ സംഗീത വിരുന്നാണിത്​. ജൂബിലി സ്​റ്റേജിൽ നടക്കുന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്​കൂൾ വിദ്യാർഥികൾ 30 മിനിറ്റ്​ ഗാനം ആലപിക്കും. ഷർഖ്​ ഓർക്കസ്​ട്രയുമായി സഹകരിച്ചാണ്​ പരിപാടി. ഇതിനായി വിദ്യാർഥികൾക്ക്​ പ്രത്യേക പരിശീലനം നൽകുന്നുണ്ട്​.

10. ദേശീയ ദിന പരിപാടികൾ

എല്ലാ രാജ്യങ്ങളുടെയും ദേശീയ ദിനങ്ങളിൽ അതത്​ രാജ്യത്തി​െൻറ സാംസ്​കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ ഉണ്ടാകും.

ഒക്​ടോബർ രണ്ട്​ ഗാന്ധിജയന്തി, ജനുവരി 26 റിപ്പബ്ലിക്​ ദിനത്തിലും ഇന്ത്യൻ പവലിയനിൽ വിവിധ പരിപാടികൾ നടക്കും. ഡിസംബർ രണ്ടിന്​ യു.എ.ഇ ദേശീയ ദിനത്തിലും ആഘോഷം അരങ്ങുതകർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020
News Summary - Expo: 10 eye-catching events
Next Story