കാന്തഹാര്‍ സ്ഫോടനം: മൃതദേഹങ്ങള്‍ ഖബറടക്കി
text_fieldsഅബൂദബി: അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ച അഞ്ച് നയതന്ത്ര പ്രതിനിധികളില്‍ നാല് പേരുടെ മൃതദേഹം യു.എ.ഇയില്‍ കൊണ്ടുവന്ന് ഖബറടക്കി. അബ്ദുല്ല മുഹമ്മദ് ഈസ ഉബൈദ് ആല്‍ കഅബി, അഹ്മദ് റാശിദ് സാലിം അലി ആല്‍ മസ്റൂയി, അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അഹ്മദ് ആല്‍ തുനൈജി, അബ്ദുല്‍ ഹാമിദ് സുല്‍ത്താന്‍ അബ്ദുല്ല ഇബ്റാഹീം ആല്‍ ഹമ്മാദി എന്നിവരുടെ മൃതദേഹങ്ങളാണ് യു.എ.ഇ സായുധസേനയുടെ വിമാനത്തില്‍ കൊണ്ടുവന്നത്.
അഫ്ഗാനിലേക്ക് പ്രത്യേകം നിയോഗിച്ച കമ്മിറ്റിയാണ് ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
അതേസമയം, സ്ഫോടനത്തില്‍ മരിച്ച മുഹമ്മദ് അലി സൈനല്‍ ആല്‍ ബസ്തകിയുടെ മൃതദേഹം കണ്ടത്തൊനായില്ല. മരിച്ച മറ്റുള്ളവര്‍ നിന്നിരുന്ന അതേ സ്ഥലത്തായിരുന്നു ബസ്തകിയും നിന്നിരുന്നതെന്ന് പറയപ്പെടുന്നു.
ബസ്തകിയുടെ കുടുംബത്തെ അധികൃതര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ അഭിമാനപൂര്‍വമാണ് എടുത്തതെന്നും തുടര്‍ന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവരുടെ സന്നദ്ധത ഊന്നിപ്പറഞ്ഞെന്നും യു.എ.ഇ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.
നാല് നയതന്ത്ര പ്രതിനിധികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സൈനിക ചടങ്ങ് സംഘടിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അഹ്മദ് ആല്‍ തുനൈജിയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ അല്‍ റംസ് ഖബര്‍സ്ഥാനിലാണ് മറമാടിയത്.
സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഖര്‍ ആല്‍ ഖസിമി എന്നിവരുള്‍പ്പടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി.
അബ്ദുല്ല മുഹമ്മദ് ഈസ ഉബൈദ് ആല്‍ കഅബിയെ അല്‍ഐന്‍ അബ്ദുല്‍ അീസ് സര്‍ഹാന്‍ ആല്‍ കഅബി പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.
അഹ്മദ് റാശിദ് സാലിം അലി ആല്‍ മസ്റൂയിയുടെ മൃതദേഹം ഷാര്‍ജ വാദി ഹിലോയിലെ അല്‍ ഹസീന്‍ ഖബര്‍സ്ഥാനിലും അബ്ദുല്‍ ഹാമിദ് സുല്‍ത്താന്‍ അബ്ദുല്ല ഇബ്റാഹീം ആല്‍ ഹമ്മാദിയുടെ മൃതദേഹം അബൂദബി ബനിയാസിലെ ഖബര്‍സ്ഥാനിലും ഖബറടക്കി. ഹമ്മാദിയുടെയും മുഹമ്മദ് അലി സൈനല്‍ ആല്‍ ബസ്തകിയുടെയും മയ്യിത്ത് നമസ്കാരം അബൂദബി ശൈഖ് ശഖഖ്ബൂത് പള്ളിയില്‍ നടന്നു.
പ്രസിഡന്‍ഷ്യല്‍കാര്യ സഹമത്രി അഹ്മദ് ജുമ ആല്‍ സആബി മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
