നവീന പദ്ധതികൾക്ക് രൂപം നൽകി എക്സ്േപ്ലാറിയ കോൺക്ലേവ്
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി രണ്ടു ദിവസങ്ങളിലായി നടത്തിയ എക്സ്േപ്ലാറിയ കോൺക്ലേവ് പ്രതിനിധി ക്യാമ്പ് നവീനമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. വനിതകൾക്കും കുട്ടികൾക്കും അഭ്യസ്തവിദ്യരായ ജോലിയന്വേഷകർക്കും സഹയകരമാവുന്ന പദ്ധതികൾക്കാണ് ക്യാമ്പ് രൂപം നൽകിയത്. അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.കെ. റിയാസ്, അഡ്വ. സാജിദ് കോട്ടക്കൽ, ടി.ടി. മുനീർ എന്നിവർ ആശംസ നേർന്നു. ദുബൈ കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ സ്വാഗതവും ട്രഷറർ നിഷാദ് മൊയ്തു നന്ദിയും പറഞ്ഞു. അസീസ് സുൽത്താൻ മേലടി, സി. ഫാത്വിഹ്, സയ്യിദ് ഫസൽ തങ്ങൾ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, പി.വി. നിസാർ, ജാഫർ നിലയെടുത്ത്, റഹീസ് കോട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അസീസ് സുൽത്താൻ, റഹീസ് കോട്ടക്കൽ, നബീൽ നാരങ്ങോളി, മുബഷിർ തിക്കോടി, മുഹമ്മദലി മലമ്മൽ, അസ്ലം നടേരി, റാഷിദ് കാപ്പാട് എന്നിവരെ അനുമോദിച്ചു. ഇശൽ വിരുന്നിനുശേഷം ക്യാമ്പംഗങ്ങൾ രാജ്യരക്ഷ പ്രതിജ്ഞയുമെടുത്തു.