Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീ​ട്​...

വീ​ട്​ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക്​ താ​ൽ​കാ​ലി​ക താ​മ​സ​പ​ദ്ധ​തി​യു​മാ​യി പ്ര​വാ​സി​ക​ൾ

text_fields
bookmark_border
supportwayanad
cancel

ദു​ബൈ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ്ര​വാ​സി​ക​ളു​ടെ വീ​ട്ടി​ൽ താ​ൽ​കാ​ലി​ക താ​മ​സ​മൊ​രു​ക്കു​ന്ന പ​ദ്ധ​തി മു​ന്നോ​ട്ടു​വെ​ച്ച് ദു​ബൈ​യി​ലെ മ​ല​യാ​ളി​ക​ൾ. വീ​ട് വി​ട്ടു​ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​വും ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി കൈ​കോ​ർ​ത്ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​ക​ളാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് നാ​ട്ടി​ൽ പ്ര​വാ​സി​ക​ളു​ടെ അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ താ​ൽ​കാ​ലി​ക താ​മ​സ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക. സ്വ​ന്തം വീ​ട് വി​ട്ടു​ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് supportwayanad.com എ​ന്ന വെ​ബ്സൈ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. കേ​ര​ള​ത്തി​ലെ​യും അ​യ​ൽ സം​സ്ഥാ​ന​ത്തെ​യും വീ​ടു​ക​ൾ, ഹോ​ട്ട​ൽ മു​റി​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യും ഇ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കും. എ​ത്ര​പേ​ർ​ക്ക് താ​മ​സി​ക്കാം, എ​ത്ര​കാ​ല​ത്തേ​ക്ക് താ​മ​സം ന​ൽ​കാം തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള​ട​ക്ക​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ല​ഭ്യ​മാ​ക്കും. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​ത്തി​ന് രൂ​പ​വ​ത്ക​രി​ച്ച വ​കു​പ്പാ​ണ് താ​മ​സ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രെ നി​ർ​ദേ​ശി​ക്കു​ക. വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ താ​മ​സ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്കും. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്നും സം​വി​ധാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ പ​റ​ഞ്ഞു.

താ​മ​സ​ത്തി​ന് പു​റ​മേ, വീ​ടു​ക​ളി​ലേ​ക്ക് ദു​രി​ത​ബാ​ധി​ത​രെ എ​ത്തി​ക്കാ​നു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ടി​ങ് സം​വി​ധാ​നം, ആ​രോ​ഗ്യ ശു​ശ്രൂ​ഷ എ​ന്നി​വ​ക്കും വെ​ബ്സൈ​റ്റി​ൽ സം​വി​ധാ​ന​മു​ണ്ടാ​കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള സം​രം​ഭ​ത്തി​ന് സാ​ങ്കേ​തി​ക സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് സം​വി​ധാ​ന​ത്തി​ന്റെ ല​ക്ഷ്യം. കോ​വി​ഡ് കാ​ല​ത്തും, യു.​എ.​ഇ​യി​ലെ പ്ര​ള​യ​കാ​ല​ത്തും ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​ആ​ശ​യ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് മു​നീ​ർ അ​ൽ​വ​ഫ, ദീ​പു എ.​എ​സ്, ഫൈ​സ​ൽ മു​ഹ​മ്മ​ദ്, അ​മ​ൽ ഗി​രീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - Expatriates with temporary housing scheme for those who lost their homes
Next Story