പെരുന്നാൾ ആഘോഷങ്ങളുമായി പ്രവാസികൾ
text_fieldsദുബൈ: ത്യാഗത്തിന്റെയും സ്മരണയുടയും നാളുകളെ സന്തോഷത്തോടെ ആദരിക്കുകയണ് യു.എ.ഇയിലെ മലയാളി കൂട്ടായ്മകൾ. നിരവധി പരിപാടികളും സംഗമങ്ങളുമായി ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയാണ് അവർ.
കെ.എം.സി.സി പെരുന്നാൾ മഹിമ
കെ.എം.സി.സി സംഘടിപ്പിച്ച പെരുന്നാൾ മഹിമ
ദുബൈ: ബലിപെരുന്നാൾ ദിനത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പെരുന്നാൾ മഹിമ സംഘടിപ്പിച്ചു. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ ഏഴിന് ദേര പേൾ ക്രീക്ക് ഹോട്ടലിൽ നടന്ന പെരുന്നാൾ മഹിമയിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള നിരവധിപേർ പങ്കെടുത്തു.
കെ.എം.സി.സി ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പി.കെ. അൻവർ നഹ ഉദ്ഘാടനംചെയ്തു. ജില്ല ജന. സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.ഇ.എ. ബക്കർ, മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് പി.കെ.സി. റഹൂഫ് ഹാജി, പ്രഭാഷകൻ ഖലീൽ ഹുദവി, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര, ഇ.പി. ജോൺസൻ, മാധ്യമപ്രവർത്തകൻ ഹിഷാം അബ്ദുൽ സലാം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദർ ബദ്രിയ, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ.
അബ്ദുൽ ഖാദർ അരിപ്രാമ്പ, ഇസ്മായിൽ ഏറാമല, സജി ബേക്കൽ, ഹരീഷ് മേപ്പാട്, അഹ്മദ് അലി, മുജീബ് മെട്രോ, സലാം ഹാജി, അഷ്റഫ് ബോസ്, റാഫി പള്ളിപ്പുറം, സി.എച്ച്. നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ, യൂസുഫ് മുക്കൂട്, സുബൈർ പള്ളിക്കൽ, ശരീഫ് പൈക, ഫൈസൽ പട്ടേൽ, ഹനീഫ് ബാവ നഗർ, എ.ജി.എ. റഹ്മാൻ, നിസാർ മാങ്ങാട്, ഡോ. ഇസ്മായിൽ, റഹൂഫ് കെ.ജി.എൻ, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
പാലച്ചിറ വെൽഫെയർ അസോസിയേഷൻ സംഗമം
പാലച്ചിറ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഈദ് സംഗമം
ദുബൈ: ദുബൈയിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല - പാലച്ചിറ നിവാസികളുടെ കൂട്ടായ്മയായ പാലച്ചിറ വെൽെഫയർ അസോസിയേഷൻ ഈദ് സംഗമം സംഘടിപ്പിച്ചു. ദുബൈ കമ്മിറ്റിയുടെ ബക്രീദ് സംഗമം അൽ ഖുസൈസ് ലുലു വില്ലേജിലുള്ള അൽ നാസർ സിനിമ റസ്റ്റാറന്റിൽ നടന്നു.
തട്ടുമ്മല്‍ സുന്നി ഗള്‍ഫ് കൂട്ടായ്മ സംഗമം
ദുബൈ: ബലിപെരുന്നാള്‍ ദിനത്തില്‍ തട്ടുമ്മല്‍ സുന്നി ഗള്‍ഫ് കൂട്ടായ്മ ഈദ് സംഗമം നടത്തി. ദുബൈ അല്‍ മഖറില്‍ നടന്ന സംഗമം ഇബ്രാഹിം മദനിയുടെ അധ്യക്ഷതയില്‍ ഉനൈസ് സഖാഫി നരിക്കോട് ഉദ്ഘാടനംചെയ്തു. റഫീഖ് സി.എച്ച്, സുബൈര്‍ ടി, അബ്ദുല്‍ കരീം കെ.വി, സാലിഹ് വി.വി, ശുഹൈബ് കെ.വി, റിയാസ് എം.പി, ഫഹദ് കെ.കെ.പി എന്നിവർ സംസാരിച്ചു.
തട്ടുമ്മല്‍ സുന്നി ഗള്‍ഫ് കൂട്ടായ്മ സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ പങ്കെടുത്തവര്‍
ചങ്ങരംകുളം പ്രവാസി കൂട്ടായ്മ സംഗമം
അജ്മാന്: ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഈദ് സംഗമം സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ താമർ കെ.വി മൂക്കുതല പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ യാഹുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജാസിം തെങ്ങിൽ സ്വാഗതം പറഞ്ഞു.
ചങ്ങരംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ പങ്കെടുത്തവര്‍
‘പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം’ എന്ന വിഷയത്തിൽ ഹമീദ് ചങ്ങരംകുളം ക്ലാസെടുത്തു. മുസ്തഫ കോക്കൂർ, അബ്ദുൽ റസാഖ് പെരുമുക്ക്, അനീസ് മാന്തടം, അസ്ലം വട്ടപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ നൗഷാദ് പെരുമ്പാൾ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
