പ്രവാസികൾ ജന്മനാടിനെ മറക്കാത്തവർ -ആർ. ഹരികുമാർ
text_fieldsആദി കടലായി വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ജന്മനാടിനെ മറക്കാത്തവരാണ് പ്രവാസികളെന്നും നിരാലംബരായ ആളുകൾക്ക് ഒരുനേരത്തെ അന്നം എത്തിക്കാൻ കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ പ്രാർഥനയുണ്ടാകുമെന്നും വ്യവസായി ആർ. ഹരികുമാർ. ആദി കടലായി വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ കറാമയിൽ നടന്ന ചടങ്ങിൽ യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. പ്രോഗ്രാം കൺവീനർ മഹേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റിയാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹാഷിക്ക് തൈക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി റിയാദ് സുലൈമാൻ നന്ദി പറഞ്ഞു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

