പ്രവാസിയുടെ പഴ്സ് നഷ്ടപ്പെട്ടു
text_fieldsദുബൈ: മലയാളിയായ പ്രവാസി യുവാവിന്റെ പഴ്സ് നഷ്ടപ്പെട്ടു. കാസർകോട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ പഴ്സിലായിരുന്നു. അജ്മാനിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഈ മാസം എട്ടാം തീയതി രാത്രി ഷാർജ എക്സ്പോ സെന്ററിൽനിന്ന് വസ്ത്രങ്ങൾ വാങ്ങിയശേഷം തിരികെ റൂമിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടമായ വിവരം അറിയുന്നത്. യാത്രക്കിടെ അജ്മാൻ നുഐമിയയിൽ ഒരു കഫ്റ്റീരിയയുടെ വലതു ഭാഗത്ത് വാഹനം നിർത്തിയശേഷം ഭക്ഷണം വാങ്ങിയാണ് മടങ്ങിയത്. റൂമിന് സമീപത്തെ ബാബുൽ ഇമാൻ ഫാർമസിയുടെ വലതു ഭാഗത്തെ കച്ചയിൽ നിർത്തിയാണ് സാധനങ്ങൾ റൂമിലേക്ക് എടുത്തുവെച്ചത്. ഈ സമയം ഡോറുകൾ തുറന്ന നിലയിലായിരുന്നുവെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. ഇവിടെ വെച്ചാണ് പഴ്സ് നഷ്ടമായതെന്നാണ് കരുതുന്നത്. കണ്ടുകിട്ടുന്നവർ +971 50 691 6713 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

