പ്രവാസികളുടെ ഓണം ക്രിസ്മസ് വരെ -മന്ത്രി ആന്റണി രാജു
text_fieldsഅനന്തപുരി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം
ഗതാഗത മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: മലയാളികളുടെ ദേശിയ ഉത്സവമായ ഓണാഘോഷം പ്രവാസികളാണ് ശരിക്കും ആഘോഷിക്കുന്നതെന്നും പ്രവാസികളുടെ ഓണാഘോഷം ഓണം മുതൽ ക്രിസ്മസ് വരെ നീണ്ടു നിൽക്കുന്നതാണെന്നും കേരള ഗതാഗത മന്ത്രി ആൻറണി രാജു അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഓണാഘോഷ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിപാടിയിൽ അടൂർ പ്രകാശ് എം.പി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം, മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, ബാബു വർഗീസ്, രഞ്ജി കെ ചെറിയാൻ, ജ്യോതിലക്ഷ്മി എന്നിവർ ആശംസകൾ അറിച്ചു.
ടി.വി നസീർ, എഫ്.ബി.എൽ ഫൗണ്ടർ ഹിലർ അബ്ദുള്ള, കെ.എം.എ ഗ്രൂപ്പ് ചെയർമാൻ ഷാനവാസ് പ്രിമിയർ, അൽ ബറാക് എം.ഡി ജൗഹർ, അൽദിയ ചെയർ പേസൺ സൗമ്യ, മുജീബ് മോഡേൺ, അഫ്സൽ അൽത്താം, ഡോക്ടർ ഷാ എന്നിവർ മുഖ്യ അതിഥികളായിരുന്നു. പ്രസിഡന്റ് കെ.എസ്. ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തകരായ കാജാ മഹനുദ്ദീൻ, സലീം അംബൂരി, താഹ കാപ്പുകാട്, മുജീബ് തേമ്പാൻ മൂട്, അബ്ദുല്ല കമ്മപാലം എന്നിവരെയും മാധ്യമ രംഗത്തുള്ള ഇ.ടി. പ്രകാശിനെയും സമ്മേളനത്തിൽ മെമന്റോ നൽകി ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ശംഖൊലി എന്ന സുവനീർ എം.പി അടൂർ പ്രകാശ് പ്രകാശനം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഘോഷയാത്ര, ചെണ്ടമേളം, സിനിമ പിന്നണി ഗായികരായ ദുർഗാ വിശ്വനാഥ്, അതുൽ നറുകര, പ്രദീപ് ബാബു എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. രണ്ടായിരത്തോളം പേർക്ക് പാകിസ്താൻ സോഷ്യൽ സെന്ററിൽ ഓണസദ്യയും ഒരുക്കിയിരുന്നു.
നവാസ് തേക്കട, ഷെഫീഖ് വെഞ്ഞാറമൂട്, പ്രോഗ്രാം ഡയറക്ടർ ഷിബു മുഹമ്മദ്, കൺവീനർ അഭിലാഷ് രത്നാകരൻ, പ്രഭാത് നായർ, വിനേഷ്, സലിം കല്ലറ, അഭിലാഷ് മണമ്പൂർ, സർഗ റോയ് റോയ്, നെല്ലിക്കാട് മുനീറാ സലീം, അനിത രവീന്ദ്രൻ, ബിന്ത്യ അഭിലാഷ്, അരുണ അഭിലാഷ്, റാഫി പേരുമല, ഷാജഹാൻ പണയിൽ, ഹാഷിം അംബൂരി, ജേക്കബ്, സജു സാംബൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

